ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍നിന്ന് എംഎല്‍എ വിനോദ് കുമാര്‍ ബിന്നിയെ പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് പുറത്താക്കിയത്. മന്ത്രിസ്ഥാനം നല്‍കാത്തതിനെത്തുടര്‍ന്ന് വിനോദ് കുമാര്‍ ബിന്നി ആം ആദ്മി സര്‍ക്കാരിനെതിരെ രംഗത്തുവന്നിരുന്നു. ഈ വിഷയത്തില്‍ ബിന്നിയെ അനുനയിപ്പിച്ച് നല്‍കിയ ബിന്നി വീണ്ടും പാര്‍ട്ടിക്കെതിരെയും കെജ്‌രിവാളിനെയും രംഗത്തുവന്നു. ഇതാണ് പുറത്താക്കാന്‍ കാരണം.
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതില്‍ ആം ആദ്മി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച ബിന്നി വാഗ്ദാനങ്ങള്‍ പാലിച്ചോ എന്നറിയാന്‍ ജനഹിത പരിശോധന നടത്തണമെന്നുമാണ് ബിന്നി ആവശ്യപ്പെട്ടത്. കൂടാതെ കെജ് രിവാള്‍ ഏകാധിപതിയാണെന്നും ബിന്നി ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബിന്നിയെ പുറത്താക്കാന്‍ തീരുമാനിച്ചത്.
മന്ത്രിസഭ അധികാരമേല്‍ക്കുന്നതിന് ഒരു ദിവസം മുമ്പാണ് വിനോദ് കുമാര്‍ ബിന്നി പാര്‍ട്ടിക്കെതിരെ ആദ്യമായി രംഗത്തെത്തിയത്. മന്ത്രിയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ബിന്നിയുടെ പേര് കെജ് രിവാള്‍ മന്ത്രിസഭയുടെ മന്ത്രിപ്പട്ടികയില്‍ ഇല്ലായിരുന്നു. ഇതോടെ വാര്‍ത്ത സമ്മേളനം നടത്തിയ ബിന്നി പാര്‍ട്ടിക്കെതിരെ രംഗത്തുവന്നിരുന്നു.
പാര്‍ട്ടിക്കെതിരെയും കെജ് രിവാളിനെതിരെയും തിരിഞ്ഞ ബിന്നി ബിജെപിക്കാരെപ്പോലെ പെരുമാറുന്നുവെന്നാണ് ആം ആദ്മി ആരോപിച്ചത്.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് ചോദിച്ചതോടെയാണ് പുറത്താക്കാന്‍ തീരുമാനിച്ചത്. ബിന്നി അധികാരമോഹിയാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. കഴിഞ്ഞ ദിവസം ബിന്നി അണ്ണാ ഹസാരെയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതും പുറത്താക്കാന്‍ കാരണമായതായി സൂചനയുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

.jpg)

No comments:
Post a Comment