ചെന്നൈ: ഡ്യൂട്ടിക്കിടെ തീവണ്ടിയില്‍ നിന്ന് വീണ് മലയാളി ആര്.പി.എഫ്. ഇന്‍സ്പെക്ടര്‍ മരിച്ചു. വ്യാഴാഴ്ച രാത്രി ചെന്നൈയില്‍ നിന്ന് തിരുവള്ളൂരിലേക്കുള്ള സബര്‍ബന്‍ തീവണ്ടിയില്‍ സുരക്ഷാ പരിശോധനയ്ക്കിടെ കൊരട്ടൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ആര്.പി.എഫ്. ഇന്‍സ്പെക്ടര്‍ പി.ജെ.ജോര്‍ജ്(42) ആണ് തീവണ്ടിയില്‍ നിന്ന് വീണ് മരിച്ചത്. രാത്രി പത്തരയോടെയാണ് അപകടം. സംഭവത്തെക്കുറിച്ച് റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചു.
18 വര്‍ഷം മുമ്പ് ആര്.പി.എഫില്‍ സബ് ഇന്‍സ്പെക്ടറായി ജോലിയില്‍ പ്രവേശിച്ച ജോര്‍ജ് കണ്ണൂര്‍ ഇരിട്ടി പുറുവയല് പൊട്ടന്‍പ്ലാക്കല്‍ ജോസഫിന്റെയും റോസയുടെയും മകനാണ്.
പെരമ്പൂര്‍ ലോക്കോവര്‍ക്സിലെ ഇന്‍സ്പെക്ടറായ ജോര്‍ജ് രാത്രി പത്ത് മണിയോടെ വില്ലിവാക്കത്തുനിന്ന് സുരക്ഷാ പരിശോധനയുടെ ഭാഗമായാണ് തീവണ്ടിയില്‍ കയറിയത്. കൊരട്ടൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നതിന് തൊട്ടുമുമ്പാണ് വീണത്. തീവണ്ടിയില്‍ നിന്ന് വിഴുന്നത് സ്റ്റേഷന് സമീപം ലെവല്‍ ക്രോസിങ്ങില്‍ നില്‍ക്കുകയായിരുന്ന റെയില്‍വേ ജീവനക്കാരന് കാണുകയും റെയില്‍വേ ഉദ്യോഗസ്ഥരെ അറയിക്കുകയും ചെയ്തു. തീവണ്ടിയില്‍ നിന്ന് വീഴാനുണ്ടായ കാരണം അറിയില്ലെന്ന് അപകടം കണ്ട മറ്റുള്ളവര്‍ പറഞ്ഞു. തലയുടെ പിന്‍ഭാഗത്താണ് പരിക്കേറ്റിരുന്നത്.
സബര്‍ബന്‍ തീവണ്ടിയില്‍ അടിക്കടി കവര്‍ച്ചക്കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തതിനാല്‍ ആര്.പി.എഫ്. സുരക്ഷാ പരിശോധന ശക്തമാക്കിയിരുന്നു. തീവണ്ടി പരിശോധനയില്‍ എര്‍പ്പെട്ടിരിക്കുന്ന ആര്.പി.എഫ്. സേനാംഗങ്ങളെ നിരീക്ഷിക്കാനായി ഒരോ റൂട്ടിലും മൂന്ന് വീതം ഇന്‍സ്പെക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ട്. മൂന്ന് ഇന്‍സ്പെക്ടര്‍മാരില്‍ ഒരാളായിരുന്നു ജോര്‍ജ്.
മൃതദേഹം കില്‍പ്പോക്ക് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം അയനാവരം സെന്റ് തോമസ് സീറോ മലബാര്‍ പളളിയില്‍ കൊണ്ടുവന്ന് പ്രത്യേക ശുശ്രൂഷകള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടു പോയി. ഇരിട്ടി പുറവയല്‍ സെന്റ് ജോര്‍ജ് പള്ളിയില്‍ ശനിയാഴ്ച രാവിലെ പത്തിന് സംസ്കരിക്കും.
ഭാര്യ പ്രിയ വില്ലിവാക്കം വേളാങ്കണ്ണി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അധ്യാപികയാണ്. മക്കള്‍: ആല്ഡ്രിന്, അഡോണ്‍. അയനാവരം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥികളാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment