പരിയാരം: പാവങ്ങളുടെ ഇടയനെന്നറിയപ്പെടുന്ന ഇറ്റാലിയന്‍ വൈദികശ്രേഷ്ഠന്‍ ഫാ. ലീനസ് മരിയ സുക്കോള്‍ എസ്.ജെ. എന്ന സുക്കോളച്ചന്‍ (98) അന്തരിച്ചു. പരിയാരം മരിയാപുരം നിത്യസഹായമാതാ ദേവാലയം ഇടവക വികാരിയാണ്. തിങ്കളാഴ്ച രാത്രി 11.20ന് കോഴിക്കോട് നിര്‍മല ആസ്പത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞമാസം 18ന് ഉച്ചയ്ക്കുശേഷം പതിവുള്ള പ്രാര്‍ഥനയ്ക്കിടെ വീണതിനെത്തുടര്‍ന്നാണ് 20ന് കോഴിക്കോട്ട് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
1916 ഫിബ്രവരി 18ന് ഇറ്റലിയിലെ സാര്‍നോനിക്കോയില്‍ ജൂസെപ്പെ-ബാര്‍ബറാ ദമ്പതിമാരുടെ മകനായി ജനിച്ച സുക്കോള്‍ 12-ാമത്തെ വയസ്സില്‍ സെമിനാരിയില്‍ ചേര്‍ന്നു. 1940ല്‍ പൗരോഹിത്യം സ്വീകരിച്ചു. 1948ല്‍ ഇന്ത്യയിലെത്തി. ആദ്യം മുംബൈയില്‍ മിഷന്‍ പ്രവര്‍ത്തനം നടത്തിയശേഷം 48ല്‍ത്തന്നെ കാലിക്കറ്റ് മിഷന്റെ കീഴിലുള്ള വയനാട് ചുണ്ടേല്‍ വിശുദ്ധ യൂദാ തദേവൂസ് ഇടവകയില്‍ വികാരിയായി നിയമിതനായി. കണ്ണൂര്‍ ചിറക്കല്‍ മിഷന്റെ കീഴിലും പള്ളിക്കുന്ന്, മാടായി, പഴയങ്ങാടി, പട്ടുവം, പിലാത്തറ എന്നീ ഇടവകകളിലും സേവനമനുഷ്ഠിച്ചു. 1974 മുതല്‍ പരിയാരം മരിയാപുരം ഇടവക വികാരിയാണ്. 1980ല്‍ ഇന്ത്യന്‍ പൗരത്വം നേടി. ഇതുവരെ 30 ഇടവകകളും അനേകം കോണ്‍വെന്റുകളും അച്ചന്‍ സ്ഥാപിച്ചിട്ടുണ്ട്.
പാവങ്ങളെ സഹായിക്കുന്നതിലൂടെയാണ് സുക്കോളച്ചന്‍ ശ്രദ്ധേയനായത്. വീടില്ലാത്തവര്‍ക്കായി 7000ത്തിലധികം വീട് നിര്‍മിച്ചുനല്കിയിട്ടുണ്ട്. പാവങ്ങള്‍ക്കായി 3000ത്തോളം കിണറും കുഴിച്ചുനല്കി. തൊഴിലില്ലാത്തവര്‍ക്കായി നിരവധി സ്വയംതൊഴില്‍ സംരംഭങ്ങളും ഒരുക്കിക്കൊടുത്തു. ബുധനാഴ്ച മൂന്നുമണിക്ക് ശവസംസ്‌കാരശുശ്രൂഷ തുടങ്ങും. തുടര്‍ന്ന് പരിയാരം മരിയാപുരം നിത്യസഹായമാതാ പള്ളിയില്‍ പ്രത്യേകം തയ്യാറാക്കിയ കുഴിമാടത്തില്‍ സംസ്‌കരിക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment