കരിപ്പൂര്‍: റണ്‍വേ നവീകരണത്തിന്റെ ഭാഗമായി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ അഞ്ച് മണിക്കൂര്‍ അടച്ചിടാന്‍ തീരുമാനമായി. രാത്രികാലത്ത് വിമാന സര്‍വീസുകളെ കാര്യമായി ബാധിക്കാത്ത തരത്തില്‍ സമയം ക്രമീകരിക്കാനാണ് ശ്രമം.
രാത്രി 10 മുതല്‍ പുലര്‍ച്ചെ 4 വരെയായിരിക്കും അടച്ചിടുക. ഈസമയം കോഴിക്കോട്ട്‌നിന്നും നിലവില്‍ വിമാനസര്‍വ്വീസുകള്‍ ഇല്ല. മുമ്പ് പുലര്‍ച്ചെ മൂന്നുമണിക്ക് സര്‍വീസ് നടത്തിയിരുന്ന റാക്ക് എയര്‍വേയ്‌സ് സര്‍വീസ് നിര്‍ത്തിയത് അനുകൂലമായി. ഒരു മാസത്തിനകം പുറത്തിറങ്ങാനിരിക്കുന്ന വേനല്‍ക്കാല ഷെഡ്യൂളില്‍ ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ വരുത്താന്‍ എയര്‍പോര്‍ട്ട് അതോറിറ്റി വിമാനകമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി.
സാധാരണ ആറുവര്‍ഷം കൂടുമ്പോഴാണ് റണ്‍വേ റീകാര്‍പ്പറ്റിങ് നടത്താറുള്ളത്. കോഴിക്കോട് വിമാനത്താവളത്തിലെ റണ്‍വേ നവീകരണം രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പൂര്‍ത്തിയായത്. എന്നാല്‍ റണ്‍വേയില്‍ ഇടയ്ക്കിടെ വിള്ളലുകള്‍ വീഴുകയും ഗതാഗതത്തിന് പ്രശ്‌നമാവുകയും ചെയ്തതാണ് നവീകരണ പ്രവര്‍ത്തനങ്ങളും റീകാര്‍പ്പറ്റിങ്ങും വീണ്ടും നടത്താന്‍ കാരണം. റണ്‍വേയില്‍ വെള്ളം പൊങ്ങുന്നത് ഇല്ലാതായി. റണ്‍വേ ബലപ്പെടുത്താന്‍ പഠനം നടത്തുന്ന ഐ.ഐ.ടി. വിഭാഗത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയശേഷമെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങൂ. മൂന്ന് മണിക്കൂര്‍ കാര്‍പ്പറ്റിങ് ജോലികള്‍ക്കും ബാക്കി സമയം ഉണങ്ങാനും ആവശ്യമാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment