സ്‌കൂള്‍ കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കൂടുതല്‍ കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. സംഭവത്തില്‍ രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്.
കടവന്ത്ര, കെ.പി.വ ള്ളോന്‍ റോഡില്‍ അറയ്ക്കല്‍ പറമ്പില്‍ ഉഷസ് വീട്ടില്‍ അനില്‍കുമാര്‍ ( 43) , തൃപ്പൂണിത്തുറ ഏരൂര്‍ ചക്കനാട്ട് വീട്ടില്‍ ജോസഫ് നിക്കോളാസ് (38) എന്നിവരെ ഷാഡോ പൊലീസും ഹില്‍പാലസ് പൊലീസും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികളെ തെളിവെടുപ്പിന് കൊണ്ടുപോകവേ പ്രതി ഓട്ടോറിക്ഷ ടാങ്കറിലേക്ക് ഇടിച്ചുകയറ്റിയിരുന്നു. പ്രതികളിലൊരാരാളായ രതീഷിനെക്കൊണ്ടാണ് ഓട്ടോ ഓടിപ്പിച്ചിരുന്നത്.
ഇയാള്‍ ഇന്ധനവുമായി വന്ന ബുള്ളറ്റ് ടാങ്കറിലേക്ക് ഓട്ടോ ഇടിച്ചുകയറ്റുകയായിരുന്നു. സംഭവത്തില്‍ പ്രതിക്കും പീഡനത്തിനരയായവര്‍ക്കും പൊലീസുകാര്‍ക്കും ഗുരുതര പരിക്കുണ്ട്. ഇവര്‍ ആസ്പത്രിയില്‍ ചികില്‍സയിലാണ്. തകര്‍ന്ന ഓട്ടോയില്‍ നിന്ന് വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. കൊച്ചി നഗരത്തിലെ പ്രമുഖ വിദ്യാലയത്തിലെ വിദ്യാര്‍ഥികളാണ് പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയായത്.
തൃപ്പൂണിത്തുറയിലെ വീട്ടില്‍ വെച്ചാണ് പീഡനം നടന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സിറ്റി പൊലീസ് കമ്മീഷണര്‍ കെ.ജി. ജെയിംസ് ഐ.പി.എസ്, ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ മുഹമ്മദ് റഫീഖ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് പ്രതികളെ പിടികൂടിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Police, Case, Arrested, Anil, Joseph, School Students
No comments:
Post a Comment