തലശേരി: എടിഎമ്മുകളില്‍ നിക്ഷേപിക്കേണ്ട തുകയില്‍നിന്നു തട്ടിയെടുത്ത രണ്ടു കോടി രൂപയില്‍ ഒന്നേമുക്കാല്‍ കോടി രൂപയും പ്രതികള്‍ ചെലവഴിച്ചത് അനാശാസ്യ കേന്ദ്രങ്ങളിലും ബാറുകളിലും.
എടിഎം തട്ടിപ്പു കേസില്‍ അറസ്റ്റിലായ ധര്‍മ്മടം കാത്തലിക്ക് ചര്‍ച്ചിനു സമീപം മൂര്‍ക്കോത്ത് ഹൗസില്‍ എം.ജെ മൃണാള്‍ (36), ധര്‍മ്മടം ജാനകി വില്ലയില്‍ എം. ശരത്ത്കുമാര്‍ (22), പുന്നോലിലെ ഷംസീര്‍ (34) എന്നിവരുടെ മൊഴികളിലാണ് മൈസൂരിലേയും ഗുണ്ടല്‍പേട്ടയിലേയും അനാശാസ്യ കേന്ദ്രങ്ങളിലും ബാറുകളിലും പണം ധൂര്‍ത്തടിച്ചതിന്റെ വിശദവിവരങ്ങളുള്ളത്.
ഇതിനിടെ ഒന്നര ലക്ഷം രൂപ കൂടി പ്രതികളില്‍ നിന്ന് വെള്ളിയാഴ്ച പോലീസ് കണ്ടെടുത്തു. ഇതോടെ തട്ടിപ്പില്‍ നഷ്ടമായ രണ്ട് കോടി രൂപയില്‍ 25 ലക്ഷം രൂപ കണ്ടെടുത്തു. രണ്ടര വര്‍ഷത്തിലുള്ളിലാണ് രണ്ട് കോടി രൂപയുടെ തട്ടിപ്പ് സംഘം നടത്തിയിട്ടുള്ളത്. ബാങ്കിന്റെ ഓഡിറ്റ് വിഭാഗത്തിന്റെ സഹായത്തോടെയാണ് തട്ടിപ്പ് നടന്നിട്ടുള്ളതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഓഡിറ്റിംഗിനെത്തുന്ന ഉദ്യോഗസ്ഥര്‍ നഗരത്തിലെ നക്ഷത്ര ഹോട്ടലില്‍ തങ്ങി ഓഡിറ്റ് നടത്തിയതായി രേഖകളുണ്ടാക്കിയശേഷം ഗുണ്ടല്‍പേട്ടിലെ അനാശാസ്യ കേന്ദ്രങ്ങളിലേക്ക് ഉല്ലാസയാത്ര നടത്തുകയാണു പതിവെന്നു പ്രതികള്‍ പോലീസിനോട് പറഞ്ഞു.
അറസ്റ്റിലായ പ്രതികളുള്‍പ്പെടെ ആറ് മുതല്‍ പത്ത് പേര്‍ വരെ അടങ്ങുന്ന സംഘമാണ് തട്ടിയെടുത്ത പണവുമായി മാസത്തില്‍ പലതവണ ഗുണ്ടല്‍പേട്ട, മൈസൂര്‍ എന്നിവടങ്ങളിക്ക് ഉല്ലാസയാത്ര പോകാറുള്ളത്. ഗുണ്ടല്‍പേട്ടയിലെ അനാശാസ്യ കേന്ദ്രത്തില്‍ എത്തുന്ന സംഘം യുവതികളെ കാണുന്നതിനായി പണം മുടക്കി ടോക്കണ്‍ എടുക്കുകയാണു പതിവത്രെ. തുടര്‍ന്ന് അനാശാസ്യ കേന്ദ്രത്തില്‍ അണിനിരത്തുന്ന മുപ്പതിലേറെ വരുന്ന യുവതികളില്‍ നിന്ന് തങ്ങള്‍ക്കിഷ്ടപ്പെട്ടവരെ തെരഞ്ഞെടുക്കും.
പ്രധാന പ്രതി മൃണാള്‍ ഉള്‍പ്പെടെ ആരും തന്നെ തട്ടിയെടുത്ത പണം കൊണ്ട് ഒരു സമ്പാദ്യവും നടത്തിയിട്ടില്ലെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമാക്കി. ബുധനാഴ്ച രാത്രി മൈസൂര്‍ സെന്‍ട്രല്‍ ജയിലിനു സമീപത്തു പിടിയിലായ മൂന്നു പ്രതികളേയും വ്യാഴാഴ്ചയാണു തലശേരിയിലെത്തിച്ചത്. വെള്ളിയാഴ്ച രാവിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ 18 ന് മൈസൂരിലെ ലോഡ്ജില്‍നിന്നു കര്‍ണാടക സ്വദേശിനികളായ മൂന്നു യുവതികളോടൊപ്പം വിജയനഗര്‍ പോലീസ് അറസ്റ്റ് ചെയ്ത മൂന്നു പേരേയും മൈസൂര്‍ കോടതി റിമാന്‍ഡ് ചെയ്തിരുന്നു.
പ്രതികള്‍ ജാമ്യത്തിലിറങ്ങുന്നുണ്ടെന്ന വിവരത്തേത്തുടര്‍ന്ന് തലശേരി പോലീസ് ജയിലിനു സമീപത്തെത്തി മൂന്നു പേരേയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികള്‍ സഞ്ചരിച്ച സ്‌കോര്‍പ്പിയോ കാര്‍ ഇപ്പോള്‍ മൈസൂര്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. ഈ കാര്‍ കസ്റ്റഡിയില്‍ വാങ്ങുന്നതും പ്രതികളുടെ മൈസൂരിലെ കേസ് സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിക്കുന്നതിനുമായി തലശേരി പോലീസ് വെള്ളിയാഴ്ച വീണ്ടും മൈസൂരിലേക്ക് പോകും.
ബാങ്കുകളിലെ ഓഡിറ്റ് വിഭാഗത്തിന്റെ സഹായത്തോടെയാണ് തട്ടിപ്പ് നടന്നിട്ടുള്ളതെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബാങ്ക് ജീവനക്കാരേയും പോലീസ് ചോദ്യം ചെയ്യും. സംസ്ഥാനത്ത് ഉടനീളം ഇത്തരത്തില്‍ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് പ്രതികളുടെ മൊഴിയില്‍ നിന്നും വ്യക്തമാകുന്നതെന്നു പോലീസ് പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, ATM Robbery, Police, Case, Arrested

No comments:
Post a Comment