കൊല്ലം: മകളെ കൊന്നയാള്‍ക്ക് കൊലക്കയര്‍ നല്‍കണമെന്ന് രശ്മിയുടെ പിതാവ് തിരുമുല്ലവാരം ശ്രീലതിയില്‍ പരമേശ്വരന്‍ നായര്‍. രശമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ബിജുവും മാതാവ് രാജമ്മാളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയ പശ്ചാത്തലത്തിലായിരുന്നു പരമേശ്വരന്‍ നായരുടെ ആവശ്യം. കോടതി വിധിയില്‍ അതീവ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം ഒരനുഭവം ഒരു രക്ഷിതാക്കള്‍ക്കും ഉണ്ടാകരുത്. അതുകൊണ്ടുതന്നെ കൊലപാതക കുറ്റത്തിനുള്ള പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ ബിജുവിന് നല്‍കണമെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു.
ബിജുവിനും മാതാവ് രാജമ്മാളിനുമെതിരേ ശക്തമായ തെളിവുകള്‍ ശേഖരിച്ച് പഴുതുകള്‍ അടച്ചുള്ള അന്വേഷണം നടത്തിയ കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി.ജി.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തെയും സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ജി.മോഹന്‍രാജിനെയും അദ്ദേഹം അഭിനന്ദിച്ചു.
കേസിലെ വിധിപ്രഖ്യാപനം കേള്‍ക്കുന്നതിനാണ് പരമേശ്വരന്‍ പിള്ള വ്യാഴാഴ്ച കോടതി പരിസരത്ത് എത്തിയത്. രശ്മിയുടെ മറ്റ് ബന്ധുക്കളാരും കോടതിയില്‍ എത്തിയതുമില്ല.
ശക്തമായ പോലീസ് ബന്തവസിലാണ് ബിജു രാധാകൃഷ്ണനെ വ്യാഴാഴ്ച പോലീസ് വാഹനത്തില്‍ കോടതിയില്‍ കൊണ്ടുവന്നത്. കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതോടെ ബിജു തലകുനിച്ച് നിന്നു. തിരികെ കൊണ്ടുപോകുമ്പോഴും മുഖംകുനിച്ച് നിര്‍വികാരനായാണ് ജീപ്പില്‍ കയറിയത്.
വിധിപ്രസ്താവം കേള്‍ക്കുന്നതിന് വന്‍ ജനക്കൂട്ടവും കോടതി പരിസരത്ത് എത്തി. ഇവരെ നിയന്ത്രിക്കുന്നതിന് ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കമുള്ള സംഘവും ഉണ്ടായിരുന്നു. പോലീസ് ബാരിക്കേഡുകളും തീര്‍ക്കുകയുണ്ടായി. കോടതി നടപടികള്‍ വീക്ഷിക്കുന്നതിന് മാധ്യമ പ്രവര്‍ത്തകരുടെയും വന്‍ തിരക്കായിരുന്നു. സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനും വ്യാഴാഴ്ച കോടതിയില്‍ എത്തുകയുണ്ടായി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Reshmi Murder case

No comments:
Post a Comment