കണ്ണൂര്‍: പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയില്‍ കഴിയുകയായിരുന്ന യുവതിയുടെ പണവും എടിഎം കാര്‍ഡും ഉള്‍പ്പെടെ കവര്‍ന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് വിജയനഗറിലെ ഖാദറിന്റെ മകന്‍ കെ.സലിം (50)നെയാണ് അറസ്റ്റ് ചെയ്തത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Robbery, Police, case, Arrested
പേരാവൂര്‍ സ്വദേശി പ്രമീഷയുടെ പത്തായിരം രൂപയും എടിഎം കാര്‍ഡും അടങ്ങിയ പേഴ്‌സാണ് കവര്‍ന്നത്. കഴിഞ്ഞ ആറിന് കൊയിലി ആശുപത്രിയിലെ 207-ാം നമ്പര്‍ മുറിയിലാണ് സംഭവം.പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ പ്രമീഷയ്ക്ക് ഇരട്ടക്കുട്ടികളാണ്.കുട്ടികള്‍ തീവ്രപരിചരണ വിഭാഗത്തിലായതിനാല്‍ ഡിസ്ചാര്‍ജ് ചെയ്തിരുന്നില്ല.
കുട്ടികളെ കാണുന്നതിന് ഐസിയുവിലേക്ക് പോയ പ്രമീഷ തിരിച്ചെത്തിയപ്പോഴേക്കും മുറിയില്‍ നിന്ന് പേഴ്‌സ് കൈക്കലാക്കി സലീം ഇറങ്ങി ഓടുന്നത് കണ്ടിരുന്നു. പിറകെ ഓടിയെങ്കിലും ഇയാളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് വ്യാഴാഴ്ച ഇയാള്‍ വീണ്ടും ആശുപത്രയിലെത്തിയപ്പോള്‍ പ്രമീഷ തിരിച്ചറിഞ്ഞ് ബഹളം വയ്ക്കുകയായിരുന്നു. ഉടന്‍ ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ടൗണ്‍ അഡി. എസ്.ഐ ഉണ്ണി സ്ഥലത്ത് കുതിച്ചെത്തി കവര്‍ച്ചക്കാരനെ പിടികൂടുകയായിരുന്നു. തലശേരിയിലെ ആശുപത്രയിലും സലീം ഇതേ രീതിയില്‍ കവര്‍ച്ച നടത്തിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
കുട്ടികളെ കാണുന്നതിന് ഐസിയുവിലേക്ക് പോയ പ്രമീഷ തിരിച്ചെത്തിയപ്പോഴേക്കും മുറിയില്‍ നിന്ന് പേഴ്‌സ് കൈക്കലാക്കി സലീം ഇറങ്ങി ഓടുന്നത് കണ്ടിരുന്നു. പിറകെ ഓടിയെങ്കിലും ഇയാളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് വ്യാഴാഴ്ച ഇയാള്‍ വീണ്ടും ആശുപത്രയിലെത്തിയപ്പോള്‍ പ്രമീഷ തിരിച്ചറിഞ്ഞ് ബഹളം വയ്ക്കുകയായിരുന്നു. ഉടന്‍ ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ടൗണ്‍ അഡി. എസ്.ഐ ഉണ്ണി സ്ഥലത്ത് കുതിച്ചെത്തി കവര്‍ച്ചക്കാരനെ പിടികൂടുകയായിരുന്നു. തലശേരിയിലെ ആശുപത്രയിലും സലീം ഇതേ രീതിയില്‍ കവര്‍ച്ച നടത്തിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Robbery, Police, case, Arrested
No comments:
Post a Comment