കൊല്ലം: പരവൂരില്‍ ഒന്നരവയസുകാരന്റെ ജനനേന്ദ്രിയം പൊള്ളിച്ചതായി വാര്‍ത്ത ഉയര്‍ന്നെങ്കിലും ഇത് സംബന്ധിച്ച് യാതൊരു വിവരവും പോലീസിനില്ല. തെക്കുംഭാഗം പരവന്വിളാകം ഭാമ കേട്ടേജില്‍ സിയാദിന്റെയും ഫൗസിയയുടെയും മകന് അജിസനാണ് പൊള്ളലേറ്റതായി പറയപ്പെടുന്നത്. സ്ത്രീധനത്തെചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ കുട്ടി കരഞ്ഞപ്പോള്‍ സിയാദിന്റെ മാതാവാണ് പൊള്ളിച്ചതെന്നാണ് ഫൗസിയയുടെ ആരോപണം.
ഇത് സംബന്ധിച്ച് യാതൊരു വിവരവും പോലീസിന് നല്കിയ പരാതിയില്‍ പറഞ്ഞിട്ടില്ലെന്ന് പരവൂര്‍ എസ്ഐ വിശ്വംഭരന് പറഞ്ഞു. കുടുംബപ്രശ്നമാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത് .അതനുസരിച്ച് തിങ്കളാഴ്ച ഇരുവീട്ടുകാരും സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടതായും എസ്ഐ പറഞ്ഞു. അതേസമയം തന്റെ ബൈക്കിന്റെ സൈലന്‍സറില്‍ തട്ടിയാണ് അജിസണ്‍ പൊള്ളലേറ്റതെന്നാണ് സിയാദ് പറയുന്നത്. ഇത് സംബന്ധിച്ച് ചികിത്സതേടിയതായും ഇയാള്‍ വ്യക്തമാക്കിയിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Baby, Attack, Fire
No comments:
Post a Comment