Latest News

പല്ലിന് ക്ളിപ്പിടാനെത്തിയ യുവാവ് മരിച്ചു

ആലുവ: ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പല്ലിന് ക്ളിപ്പിടാനെത്തിയ യുവാവ് ചികിത്സക്കിടെ മരിച്ചു. അനസ്തേഷ്യയിലെ പിഴവ് കാരണമാണ് മരണമെന്ന് ബന്ധുക്കളുടെ പരാതി. സംഭവം വിവാദമായതോടെ ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

കളമശേരി രാജഗിരിക്ക് സമീപം പുഷ്പമംഗലത്ത് ബേബിയുടെ മകൻ ഡെന്നിയാണ് (24) ഞായറാഴ്ച വൈകിട്ട് മരിച്ചത്. മൃതദേഹം തിങ്കളാഴ്ച ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്റ്റ്‌‌‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ബാംഗ്ളൂർ ഇൻഫോസിസിൽ എൻജിനീയറായിരുന്ന ഡെന്നി ഞായറാഴ്ച  രാവിലെ ആദ്യം കളമശേരിയിലെ ക്ളിനിക്കിലും ഇവിടുത്തെ ഡോക്ടറുടെ നിർദേശപ്രകാരം ആലുവയിലെ ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു. 

എന്നാൽ ഇവിടെ അനസ്തേഷ്യ നൽകിയതോടെ ഡെന്നി അവശനിലയിൽ ആവുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുംപോകുംവഴി മരിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂവെന്നാണ് പൊലീസ് പറയുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Obituary, Denni

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.