തിരുവനന്തപുരം: കോളേജുകള്‍ക്ക് സ്വയംഭരണാധികാരം നല്‍കിയതിനെതിരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചിലുണ്ടായ അക്രമം ഏതാണ്ട് ഒരു മണിക്കൂറോളം നഗരത്തെ യുദ്ധക്കളമാക്കി. കല്ലെറിഞ്ഞ വിദ്യാര്‍ത്ഥികളെ ജലപീരങ്കിയും ഗ്രനേഡും ഉപയോഗിച്ച് പൊലീസ് നേരിട്ടു. എം.ജി റോഡു വഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.
രാവിലെ 11.30ഓടെ യൂണിവേഴ്‌സിറ്റി കോളേജിനു മുന്നില്‍ നിന്ന് പ്രകടനമായാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് വന്നത്. ഫൈന്‍ ആര്‍ട്‌സ് കോളേജിനു മുന്നിലെ റോഡില്‍ വച്ച് പൊലീസ് ബാരിക്കേഡ് ഉയര്‍ത്തി മാര്‍ച്ച് തടഞ്ഞു. മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതോടെയാണ് പൊലീസ് ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചത്. ഗ്രനേഡ് പ്രയോഗിച്ചതില്‍ ഏതാനും പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
മാര്‍ച്ചു നടത്തിയ പ്രവര്‍ത്തകര്‍ പന്ത്രണ്ട് മണിയോടെ പിരിഞ്ഞു പോകാന്‍ തുടങ്ങവെ യൂണിവേഴ്‌സിറ്റി കോളേജിന് സമീപത്ത് സംഘടിച്ച മറ്റു വിദ്യാര്‍ത്ഥികള്‍ പൊലീസിനു നേരെ വീണ്ടും കല്ലെറിഞ്ഞു. ഇതോടെ വീണ്ടും സംഘര്‍ഷാവസ്ഥ ഉടലെടുത്തു. കോളേജിനുള്ളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ പെട്രോള്‍ ബോംബും പൊലീസിനു നേരെ വലിച്ചെറിഞ്ഞു. കല്ലേറ് രൂക്ഷമായതോടെ പൊലീസ് വീണ്ടും ഗ്രനേഡ് പ്രയോഗിച്ചു. റോഡിന്റെ വശങ്ങളില്‍ സ്ഥാപിച്ചിരുന്ന കോണ്‍ഗ്രസ് നേതാക്കളുടെ ഫ്‌ളക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും പ്രവര്‍ത്തകര്‍ നശിപ്പിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, SFI Strike, Clash, Police
No comments:
Post a Comment