ഒല്ലൂര്‍: ഷോപ്പിംഗ് കോംപ്ലക്സില്‍ ഫ്ളക്സ് പ്രിന്റിങ്ങ് സ്ഥാപന ഉടമയെ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പതിനെട്ടുകാരന് പിടിയിലായി. അമലനഗര്‍ ചൂരക്കാട്ടുക്കര മേലേവളപ്പില്‍ വീട്ടില്‍ മനു എന്ന നിഖിലിനെയാണ് ഒല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇളംതുരുത്തി സ്വദേശി ചിറയില്‍ വീട്ടില്‍ തിലകന്റ മകന് നിഷാന്ത്(30) ആണ് ചൊവ്വാഴ്ച കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ നിഷാന്തിനെ സ്വന്തം സ്ഥാപനത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: നിഖില്‍ മൂന്നുമാസം നിഷാന്തിന്റ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. ഈ സമയത്ത് നിഖിലുമായി അടുപ്പമുണ്ടായിരുന്ന സ്ത്രീയുമായി നിഷാന്ത് ബന്ധം സ്ഥാപിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ചൊവ്വാഴ്ച രാവിലെ ആറുമണിയോടെ ബൈക്കില്‍ രാമൂസ് കോംപ്ലക്സില്‍ എത്തിയ നിഖില്‍ വീട്ടില്‍നിന്ന് കൊണ്ടുവന്ന കത്തി ഉപയോഗിച്ച് നിഷാന്തിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. മല്പിടുത്തത്തിനിടയില് നിഖിലിന്റെ കൈയ്ക്ക് മുറിവേറ്റിരുന്നു. കൊലപാതകത്തിനുശേഷം നിഖില്‍ ധരിച്ചിരുന്ന ബനിയന് ഊരി കൈയിലെ മുറിവില്‍ ചുറ്റി. സ്ഥാപനത്തില്‍ രാത്രിജോലിക്കു വേണ്ടി നിഷാന്ത് ഊരിയിട്ടിരുന്ന ഷര്‍ട്ട് എടുത്ത് ധരിച്ചാണ് തിരികെ അമലനഗറിലെ വീട്ടിലേക്ക് പോയത്.
വീട്ടിലെത്തിയശേഷം ബൈക്കില്‍നിന്നും വീണ് അപകടം പറ്റിയെന്ന് പറഞ്ഞ് അച്ഛനെയും കൂട്ടി നിഖില്‍ സ്വകാര്യ ആശുപത്രിയില്‍ പോയി ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് ജോലിചെയ്യുന്ന വര്‍ക്ക്ഷോപ്പിലേക്കു പോയി. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിഖിലിനെ കുടുക്കിയതെന്ന് പോലീസ് പറഞ്ഞു. നേരത്തെ നിഷാന്ത് എല്‍ഐസി ഏജന്റായി പ്രവര്‍ത്തിച്ചിരുന്ന സമയത്ത് സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. ഈ സ്ത്രീയാണ് നിഖിലിനെ നിഷാന്തിന്റ സ്ഥാപനത്തില്‍ ജോലിക്ക് എത്തിച്ചത്. രാത്രിയിലും പ്രിന്റിങ്ങ് വര്‍ക്കുകള്‍ നടക്കുന്ന സ്ഥാപനമാണിത്. രാത്രി പത്തുവരെ നിഷാന്ത് സുഹൃത്തുക്കള്‍ക്ക് ഫോണ്‍ ചെയ്യുകയും ഫേസ്ബുക്കില്‍ ഉണ്ടായിരുന്നതായും പറയുന്നു. ഷോപ്പിങ്ങ് മാളില്‍ രാത്രി കാവല്ക്കാരന് ഉണ്ടെങ്കിലും രാവിലെ ഇയാള്‍ പോയതിന് ശേഷമാണ് കൊലപാതകം നടത്തിയത്.
സയന്റിഫിക്ക് അസിസ്റ്റന്റ് ഷഫ്ന റഷീദ്, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്ക്വാഡ് എന്നിവരെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. എസിപി ഹരിചന്ദ്രന്, ഒല്ലൂര്‍ സിഐ എന്‍.കെ സുരേന്ദ്രന്, എസ്ഐ ആര് സുജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, ollur, Murder, Police, Case, Arrested
No comments:
Post a Comment