ചുരു: രാജസ്ഥാനിലെ ചുരു ജില്ലയില്‍ 200 അടി താഴ്ചയുള്ള കുഴല്‍കിണറ്റില്‍ വീണ രണ്ടര വയസുകാരനെ രക്ഷപെടുത്താനുള്ള സാധ്യതകള്‍ മങ്ങുന്നു. രാതേശ്യാം എന്ന കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്. കുട്ടിയെ പുറത്തെടുക്കാനായി രണ്ട് ജെസിബികള്‍ ഉപയോഗിച്ച് കിണറിനു സമാന്തരമായി കുഴിയുണ്ടാക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. കുട്ടിയെ പുറത്തെടുക്കാന്‍ ജില്ലാ ഭരണകൂടം സൈന്യത്തിന്റെ സഹായം തേടിയിരുന്നു.
കുട്ടിയെ കണ്ടെത്താനായി വെള്ളത്തിനടിയിലും പ്രവര്‍ത്തിക്കുന്ന കാമറ കിണറിന്റെ അടിയിലേക്കു കടത്തി ചിത്രങ്ങളെടുക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. 360 അടി താഴ്ചയുള്ള കിണറിന്റെ 40 അടിയോളം ആഴത്തില്‍ കുഴിയെടുത്ത് പരിശോധിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. കൂടുതല്‍ ആഴത്തില്‍ പരിശോധന തുടരുകയാണെന്നാണ് സൈനിക എന്‍ജിനീയര്‍മാര്‍ അറിയിച്ചത്. സ്ഥലത്ത് മെഡിക്കല്‍ സംഘവും ക്യാമ്പ് ചെയ്യുന്നുണ്ട്.
തിങ്കളാഴ്ച വൈകുന്നേരമാണ് കുട്ടി കിണറ്റില്‍ വീണത്. ചാക്ക് കൊണ്ട് മൂടി മറച്ചിരുന്ന കിണറിന്റെ മുകളിലൂടെ കുട്ടി ചാടി കടക്കുന്നതിനിടെ താഴ്ചയിലേക്ക് വീഴുകയായിരുന്നു. അതേസമയം തുറന്നുകിടക്കുന്ന കുഴല്‍ക്കിണറുകള്‍ പാടില്ലെന്ന സുപ്രീം കോടതി നിര്‍ദേശം നിലവിലിരിക്കെയാണ് രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്. കുഴല്‍ക്കിണറുകള്‍ മൂടി സൂക്ഷിക്കേണ്ടത് ഭൂവുടമയുടെയും ജില്ലാ ഭരണകൂടത്തിന്റെയും ഉത്തരവാദിത്വമാണെന്നാണ് 2010-ല്‍ കോടതി നിരീക്ഷിച്ചത്.

രാജസ്ഥാനിലെ ചുരു ജില്ലയില്‍ 200 അടി താഴ്ചയുള്ള കുഴല്‍കിണറ്റില്‍ വീണ രണ്ടര വയസുകാരനെ രക്ഷപെടുത്താനുള്ള സാധ്യതകള്‍ മങ്ങുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Borewell, Rajasthan, Child
No comments:
Post a Comment