മലപ്പുറം: തിരൂരില്‍ തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് 30 വര്‍ഷം തടവുശിക്ഷ. പരപ്പനങ്ങാടി ചിറമംഗലം കാഞ്ഞിരക്കണ്ടി മുഹമ്മദ് ജാസിം(29) ആണ് ശിക്ഷക്കപ്പെട്ടത്.
വിവിധ വകുപ്പുകളിലായി 30 വര്‍ഷം തടവും 15,000 രൂപ പിഴയും പ്രതി ഒടുക്കണമെന്ന് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി പി.കെ.ഹനീഫ വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ജാസിം 10 വര്‍ഷത്തെ കഠിനതടവ് അനുഭവിച്ചാല്‍ മതി.
48 സാക്ഷികളുള്ള കേസില്‍ കുട്ടിയുടെ അമ്മ ശിവകാമി, സഹോദരന്‍ ഗണേശന്‍, നാടോടിയായ നഫീസ, കുട്ടിയുടെ അമ്മയുടെ സുഹൃത്ത് സഫ് വാന്‍ തുടങ്ങി 22 സുപ്രധാന സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 21 രേഖകളും നാല് തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.
2013 മാര്‍ച്ച് നാലിനാണ് കേരള മന:സാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. രാത്രിയില്‍ തിരൂര്‍ ഗവ.ആശുപത്രിക്കു സമീപം അമ്മയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന ബാലികയെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച ശേഷം കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rape Case, Court Order

No comments:
Post a Comment