Latest News

ചെറുപ്രായത്തില്‍ തന്നെ ലോകപ്രശസ്തനും പേരുദോഷവും കേള്‍പ്പിച്ച പോപ്പ് ഗായകന്‍

കനേഡിയന്‍ പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ അമേരിക്കയില്‍ നിന്നും പുറത്താകുമോ? ജസ്റ്റിനെ നാടുകടത്തണമെന്നാവശ്യപ്പെട്ട് നല്കിയ പരാതിയില്‍ ഇതുവരെ ഒരുലക്ഷത്തോളം ഒപ്പുകളാണ് ഏതാനും ദിവസങ്ങള്‍ക്കകം ലഭിച്ചിരിക്കുന്നത്. ഡിപ്പോര്‍ട്ട് ജസ്റ്റിന്‍ ബീബര്‍ എന്ന പേരിലാണ് വൈറ്റ്ഹൗസിന്റെ വെബ്‌സൈറ്റില്‍ പരാതി ഫയല്‍ ചെയ്തിരിക്കുന്നത്. പെറ്റീഷന് അമേരിക്കയുടെ നാനാഭാഗത്തുനിന്നും പിന്തുണ അറിയിച്ചിട്ടുണ്ട്. ഇനി വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥര്‍ പരാതി പരിശോധിക്കും. ജനുവരി 23നാണ് പരാതി ഓണ്‍ലൈന്‍ വഴി പോസ്റ്റ് ചെയ്തത്.

അതേസമയം, കഴിഞ്ഞ ഡിസംബര്‍ 30ന് നിശാ ക്ലബില്‍ നിന്നും മടങ്ങുന്നതിനിടെ കാര്‍ ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ ജസ്റ്റിന്‍  പൊലീസില്‍ കീഴടങ്ങിയിട്ടുണ്ട്. മദ്യപിച്ചു വാഹനമോടിച്ചതിന് ഒരാഴ്ച മുന്‍പ് ജസ്റ്റിന്‍ ബീബര്‍ അറസ്റ്റിലായിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിനും മത്സരയോട്ടത്തില്‍ പങ്കെടുത്തതിനുമാണ് താരത്തെ മിയാമി ബീച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. അയല്‍വാസിയുടെ വീട്ടിനുള്ളിലേക്ക് മുട്ടയെറിഞ്ഞതിന് ബീബറിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടന്നിരുന്നു. ഇതിനുമുന്‍പും ജസ്റ്റിന്‍ പേരുദോഷം കേള്‍പ്പിച്ച വാര്‍ത്തകള്‍ ധാരാളമാണ്. വളരെ ചെറുപ്പത്തില്‍ തന്നെ ലോകപ്രശസ്തനായ ഗായകനാണ് പത്തൊമ്പതുകാരനായ ജസ്റ്റിന്‍ ബീബര്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Justin Bieber, Pop Singer

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.