Latest News

ജസ്റ്റിസ് ജെ.എസ് വര്‍മയുടെ കുടുംബം പത്മഭൂഷണ്‍ നിഷേധിച്ചു

ന്യൂഡല്‍ഹി: ജസ്റ്റിസ് ജെ.എസ് വര്‍മയുടെ കുടുംബം പത്മഭൂഷന്‍ നിഷേധിച്ചുകൊണ്ട് രാഷ്ട്രപതിക്ക് കത്ത് നല്‍കി. മരണാനന്തര ബഹുമതിയായാണ് ജസ്റ്റിസ് വര്‍മയ്ക്ക് പത്മഭൂഷണ്‍ നല്‍കിയത്.

1997മുതല്‍ 1998വരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ജെ.എസ്. വര്‍മ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള നിയമങ്ങള്‍ പുനഃപരിശോധിക്കുന്നതിന് അടുത്തിടെ രൂപവത്കരിച്ച സമിതിയുടെ അധ്യക്ഷനായിരുന്നു. ഡല്‍ഹിയില്‍ ബസ്സില്‍ നടന്ന കൂട്ടബലാത്സംഗത്തെത്തുടര്‍ന്ന് പെണ്‍കുട്ടി മരിക്കാനിടയായ സംഭവത്തിന് ശേഷം രൂപവത്കരിച്ച വര്‍മ സമിതി 29 ദിവസംകൊണ്ട് റിപ്പോര്‍ട്ട് നല്‍കി ശ്രദ്ധ നേടി.

മധ്യപ്രദേശ് സ്വദേശിയായ ഇദ്ദേഹം മധ്യപ്രദേശ് ഹൈക്കോടതി,രാജസ്ഥാന്‍ ഹൈക്കോടതി എന്നിവയുടെ ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Justice J.S.Varma, Padmabhusion

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.