ചെന്നൈ: തടിച്ചുചീര്‍ത്ത വയറും കഷണ്ടികയറി വൃദ്ധനെന്നു തോന്നിക്കുന്ന മുഖഭാവവുമൊക്കെ പഴയചിത്രം. തമിഴ് റൊമാന്റിക് ഹീറോ അരവിന്ദ് സ്വാമി ഇപ്പോള്‍ അടിമുടി മാറിയിരിക്കുകയാണ്. ബോഡി ബില്‍ഡപ്പ് ചെയ്ത് പുതിയ ലുക്കിലാണ് താരം.
സിനിമയില്‍ നിന്നും ഏറെക്കുറെ പുറന്തള്ളപ്പെട്ട അവിന്ദ് സ്വാമിയെ കുറച്ചുകാലം മുന്‍പുവരെ കണ്ടാല്‍ തിരിച്ചറിയില്ലായിരുന്നു. എന്നാലിപ്പോള്‍ പുതിയ ചിത്രത്തിനുവേണ്ടി തടികുറച്ച് പഴയ നടനെക്കാള്‍ സുന്ദരനായിരിക്കുന്നു അരവിന്ദ് സ്വാമി.
തന്റെ ട്വിറ്ററിലൂടെ നടന്‍ തന്നെയാണ് പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടത്. മഹേഷ് മഞ്ജരേക്കറിന്റെ തമിഴിലും ഹിന്ദിയിലുമായി ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടിയാണ് താരം ബോഡി ബില്‍ഡപ്പ് ചെയ്തിരിക്കുന്നത്.
മണിരത്‌നത്തിന്റെ ഇഷ്ടതാരമായിരുന്ന അരവിന്ദ് നീണ്ട ഇടവേളക്ക് ശേഷം കാതല്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാ ലോകത്തേക്ക് തിരികെയെത്തിയത്. മണിരത്‌നത്തിന്റെ തന്നെ റോജ, ബോംബെ തുടങ്ങിയ ചിത്രങ്ങളിലൂടെ ഇന്ത്യയൊട്ടാകെ വളരാനും അരവിന്ദ് സ്വാമിക്ക് കഴിഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Movie Actor, Aravind Swamy, New Look
No comments:
Post a Comment