ആലപ്പുഴ: റീചാര്‍ജ് കൂപ്പണ്‍ വില്‍പനയില്‍ കോടികളുടെ വെട്ടിപ്പ് നടത്തിയ രണ്ട് ബിഎസ്എന്‍എല്‍ ജീവനക്കാര്‍ക്കെതിരെയും ഫ്രാഞ്ചൈസിക്കെതിരേയും സിബിഐ കേസെടുത്തു. ആലപ്പുഴയിലെ ബിഎസ്എന്‍എല്‍ ഓഫീസിലും പാര്‍ക്ക്‌ലൈന്‍എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിലും വ്യാഴാഴ്ച കൊച്ചിയില്‍ നിന്നുള്ള സിബിഐഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് വെട്ടിപ്പ് കണ്ടെത്തിയത്.
പാര്‍ക്ക്‌ലൈന്‍ എന്റര്‍പ്രൈസസിനും ആലപ്പുഴ ബിഎസ്എന്‍എല്‍ ഓഫീസിലെ അക്കൗണ്ട്‌സ്ഓഫീസര്‍ തോമസ് മാത്യു, ജൂനിയര്‍ അക്കൗണ്ടസ് ഓഫീസര്‍ സാജന്‍ വര്‍ഗീസ് എന്നിവര്‍ക്കുമെതിരേ കേസെടുത്തതായി സിബിഐ അറിയിച്ചു.
ബിഎസ്എന്‍എല്ലില്‍ നിന്ന് ഫ്രാഞ്ചൈസിക്ക് റീചാര്‍ജ് കൂപ്പണ്‍ വില്‍പന നടത്തിയതിലാണ് ഉദ്യോഗസ്ഥരും ഫ്രാഞ്ചൈസി ഉടമയും ഒത്തുകളിച്ച് വെട്ടിപ്പ്‌നടത്തിയത്. ഫ്രാഞ്ചൈസിക്ക് പണം വാങ്ങാതെ കൂപ്പണുകള്‍ നല്‍കുകയും പണം ബാങ്ക്‌വഴി നല്‍കിയതിന് പ്രതികളായ ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഫ്രാഞ്ചൈസി ഉടമ വ്യാജ രേഖ നിര്‍മിക്കുകയും ചെയ്തതായി സിബിഐയുടെ പരിശോധനയില്‍ കണ്ടെ ത്തി.
2013 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസം മാത്രം അഞ്ചര കോടിയോളം രൂപയുടെ റിചാര്‍ജ് കൂപ്പണുകള്‍ ബിഎസ്എന്‍എല്ലില്‍ നിന്ന് പാര്‍ക്ക്‌ലൈന്‍ എന്റര്‍പ്രൈസസ് വാങ്ങിയിട്ടുണ്ട്. ഇതില്‍ എത്രരൂപയുടെ വെട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് സിബിഐ പരിശോധിച്ചുവരികയാണ്. പരിശോധനക്ക് ശേഷം ഫ്രാഞ്ചൈസി ഉടമയെയും രണ്ട് ഉദ്യോഗസ്ഥരെയും ഉടന്‍ കൊച്ചിയില്‍ വിൡച്ചുവരുത്തി ചോദ്യം ചെയ്യും. കേസില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് സിബിഐ കോടതിയില്‍ വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥര്‍ സമര്‍പ്പിക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, BSNL, Recharge koopen, Case, Police, Court
No comments:
Post a Comment