ദുബൈ : ജിംഖാന മേല്‍പറമ്പ് ഗള്‍ഫ് കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗം സി ബി അബ്ദുല്‍അസീസിന്റെ ഷാര്‍ജയിലുള്ള വസതിയില്‍ പ്രസിഡണ്ട് റഹ്മാന്‍ കൈനോത്തിന്‍രെ അധ്യക്ഷതയില്‍ ചേര്‍ന്നു. യു എ ഇ യുടെ പല ഭാഗത്തുനിന്നുമുള്ള ജിംഖാന അംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ നിയാസ് ചേടികമ്പനി സ്വാഗതം പറഞ്ഞു.
മുന്‍ പ്രസിഡണ്ട് അമീര്‍ കല്ലട്ര ജനറല്‍ ബോഡിയോഗം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കുകളും കമ്മിറ്റിയുടെ പൊതുസഭ മുമ്പാകെ അവതരിപ്പിച്ചു. അംഗങ്ങളുടെ നിറസാന്നിധ്യം കൊണ്ടും ക്രിയാത്മക ചര്‍ച്ചകളാല്‍ സജീവമാക്കിയ യോഗത്തില്‍ അടുത്ത വര്‍ഷത്തേക്കുള്ള ജിംഖാന ഗള്‍ഫ് ഘടകം പുതിയ കമ്മിറ്റി നിലവില്‍ വന്നു.
പ്രസിഡണ്ട് : സി ബി അബ്ദുല്‍അസീസ്. വൈസ് പ്രസിഡണ്ട് ഇല്യാസ് പള്ളിപ്പുറം, സാബിര്‍ ചേടി കമ്പനി. ജനറല്‍ സെക്രട്ടറി ഷഫീഖ് കൈനോത്ത്. സെക്രട്ടറി ഷംസുദ്ദിന്‍ കുന്നരിയത്ത്, റഹ്മാന്‍ കടാങ്കോട്. ട്രഷറര്‍ റാഫി പള്ളിപ്പുറം എന്നിവരെയും 10 അംഗ പ്രവര്‍ത്തക സമിതിയേയും തിരഞ്ഞെടുത്തു.
അബ്ദുല്‍ അസീസ് സി ബി, ഷഫീഖ് കൈനോത്ത്, റാഫി പള്ളിപ്പുറം, മുഹമ്മദ്കുഞ്ഞി എം കെ, അബൂബക്കര്‍ എ എഫ്, നിസാര്‍ കൈനോത്ത്, ഹംസ ബി എച്ച് തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment