മഞ്ചേശ്വരം : ബൈവിളിഗെ ബായിക്കട്ടയിലെ ബാളിഗെ അസീസിനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കുമ്പള സി ഐ സിബി തോമസ്, മഞ്ചേശ്വരം എസ് ഐ കെ ബിജുലാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് കാറില്‍ സഞ്ചരിക്കുകയായിരുന്ന അസീനെ മറ്റൊരു കാറിലെത്തിയ സംഘം വെട്ടികൊലപ്പെടുത്തിയത്. ആഴത്തിലുള്ള അഞ്ചോളം വെട്ടുകളാണ് അസീസിന്റെ ദേഹത്തുണ്ടായിരുന്നത്. സംഘത്തില്‍ അഞ്ചുപേരുള്ളതായാണ് സൂചന. പ്രതികള്‍ ഒളിവില്‍ പോയതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് നേതാവ് പെര്‍ളയിലെ അബ്ദുല്‍ജബ്ബാറിനെ വധിച്ച കേസിലെ മാപ്പുസാക്ഷിയാണ് കൊല്ലപ്പെട്ട അസീസ്. പൂര്‍വ്വവൈരാഗ്യവും കുടിപ്പകയുമാണ് കൊലയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നു.
യൂത്ത് കോണ്‍ഗ്രസ് നേതാവ് പെര്‍ളയിലെ അബ്ദുല്‍ജബ്ബാറിനെ വധിച്ച കേസിലെ മാപ്പുസാക്ഷിയാണ് കൊല്ലപ്പെട്ട അസീസ്. പൂര്‍വ്വവൈരാഗ്യവും കുടിപ്പകയുമാണ് കൊലയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment