Latest News

അര്‍ജുനനായെത്തി; ശില്‌പ എതിരാളികളില്ലാതെ മടങ്ങി


കുമ്പള: പുറമെ എതിരാളികള്‍ ആരുമില്ലെങ്കിലും അരങ്ങത്ത് അര്‍ജുനന്‍ കരുത്തനായിരുന്നു. ഇന്ദ്രാണിക്കു മുമ്പിലെത്തി കാലകേയവധത്തെക്കുറിച്ചു പറയുമ്പോള്‍ അര്‍ജുനനിലെ 'പച്ച'വേഷം തിളങ്ങി. കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്‌ളവര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 10-ാം ക്ലാസുകാരി ശില്പാലക്ഷ്മിയുടെ കഥകളി അവതരണത്തിനു കൂടുതല്‍ ആലോചിക്കാതെതന്നെ വിധികര്‍ത്താക്കള്‍ ഒന്നാംസ്ഥാനം നല്കി. കുമ്പളയിലെ കലാമണ്ണിലേക്ക് കഥകളിക്ക് മത്സരാര്‍ഥിയായെത്തിയത് ശില്പമാത്രം.

ഹൈസ്‌കൂള്‍വിഭാഗത്തിലെ കഥകളി ഇനത്തില്‍ ഒരാളെങ്കിലും വേഷമണിഞ്ഞപ്പോള്‍ ഹയര്‍ സെക്കന്‍ഡറിയില്‍ ഈ ഇനത്തില്‍ ഒരാള്‍പോലുമെത്തിയില്ല. അര്‍ജുനനെ ആടിത്തീര്‍ത്തപ്പോള്‍ ശില്പയ്ക്ക് വിധികര്‍ത്താക്കളുടെയടക്കം അഭിനന്ദനവും ലഭിച്ചു. കാഞ്ഞങ്ങാട് ആലാമിപ്പള്ളിയിലെ സുരേന്ദ്രന്‍-ശൈല ദമ്പതിമാരുടെ മകളാണ് ശില്പ. പാലക്കാട്ടെ കലാനിലയം വാസുദേവനാണ് ഗുരു. എട്ടില്‍ പഠിക്കുമ്പോള്‍ കഥകളിയില്‍ സംസ്ഥാനത്ത് എ ഗ്രേഡ് നേടിയിരുന്നു. കഴിഞ്ഞവര്‍ഷം ബാന്‍ഡ്‌മേളത്തിലും സംസ്ഥാനത്ത് എ ഗ്രേഡ് നേടി. സഹോദരി പൂജാംബിക നേരത്തേ കുച്ചുപ്പുടി, ഭരതനാട്യം എന്നിവയില്‍ സംസ്ഥാനതലത്തില്‍ ചാമ്പ്യനായിരുന്നു.

Mathrubhumi
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.