Latest News

മേള ഉദ്ഘാടനംചെയ്യാന്‍ നിശ്ചയിച്ചവരാരും എത്താതിരുന്നത് സംഘാടകരില്‍ നിരാശ


കുമ്പള: കാസര്‍കോടിന്റെ വടക്കേ അറ്റം കലയുടെ നിറങ്ങളില്‍ മുങ്ങി നീരാടുമ്പോള്‍ ഉദ്ഘാടനം നിറംകെട്ടതായി. ഉദ്ഘാടകനായി ആദ്യം നിശ്ചയിച്ച സാമൂഹികക്ഷേമ മന്ത്രി എം.കെ.മുനീര്‍ അവസാനനിമിഷം അസൗകര്യമറിയിച്ച് പിന്മാറി. മുഖ്യാതിഥിയായി നിശ്ചയിച്ച കര്‍ണാടക ആരോഗ്യമന്ത്രി യു.ടി.ഖാദറിനെ ഉദ്ഘാടകനാക്കി. അദ്ദേഹം ഇപ്പോഴെത്തും എന്ന് നിരവധിതവണ അനൗണ്‍സ്‌മെന്റുണ്ടായെങ്കിലും വരവുണ്ടായില്ല. ഒടുവില്‍ സ്ഥലം എം.എല്‍.എ. പി.ബി.അബ്ദുള്‍റസാഖ് കലോത്സവം ഉദ്ഘാടനം ചെയ്തു.

അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളുമെല്ലാം ഒരേമനസ്സോടെ സ്വീകരിച്ച മേള ഉദ്ഘാടനംചെയ്യാന്‍ നിശ്ചയിച്ചവരാരും എത്താതിരുന്നത് സംഘാടകരില്‍ നിരാശയുണ്ടാക്കി. സംസാരിച്ച ഓരോരുത്തരുടെയും വാക്കുകളില്‍ അത് പ്രകടമായിരുന്നു.

തൃക്കരിപ്പൂര്‍ എം.എല്‍.എ. കെ.കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. കലോത്സവ ലോഗോ ഡിസൈന്‍ചെയ്ത മധു പയ്യന്നൂരിനെ ഉദുമ എം.എല്‍.എ. കെ.കുഞ്ഞിരാമന്‍ ആദരിച്ചു. സായിറാം ഭട്ടിനെ സിഡ്‌കോ ചെയര്‍മാന്‍ സി.ടി.അഹമ്മദലി ആദരിച്ചു. സ്വാഗതഗാനം ചിട്ടപ്പെടുത്തിയ ബാബുരാജ് കൊടക്കാടിനെ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ ആദരിച്ചു.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാരായ മുംതാസ് ഷുക്കൂര്‍, മുംതാസ് സമീറ, കുമ്പള പഞ്ചായത്ത് പ്രസിഡന്റ് പി.എച്ച്.റംല, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.സുജാത, പ്രമീള സി.നായിക്, എ.കെ.എം.അഷറഫ്, സക്കീര്‍ അഹമ്മദ്, ഹരീഷ് പി.നായര്‍, മഞ്ജുനാഥ ആള്‍വ, എ.എ.കയ്യംകൂടല്‍, പി.രഘുദേവന്‍ മാസ്റ്റര്‍, ബി.സുരേഷ് കുമാര്‍ ഷെട്ടി, സിദ്ദീഖ് അലി മൊഗ്രാല്‍, എം.കെ.അബ്ദുള്ള, കരിവെള്ളൂര്‍ വിജയന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദുറഹ്മാന്‍, പ്രസ്‌ക്ലബ് പ്രസിഡന്റ് എം.ഒ.വര്‍ഗീസ്, സി.രാഘവന്‍ എന്നിവര്‍ സംസാരിച്ചു.

 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.