Latest News

നരകാസുരനെ 'വധിച്ച്' ശ്വേതാ നായര്‍

കുമ്പള: നരകാസുരവധം അവതരിപ്പിച്ച് ശ്വേതാ നായരും ശിവനര്‍ത്തനത്തില്‍ സത്യചന്ദ്രനും കേരള നടനത്തില്‍ ഒന്നാമതെത്തി. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറിയിലെ 10-ാം ക്ലാസ്സുകാരിയാണ് ശ്വേത. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ശ്വേത അവതരിപ്പിച്ച നരകാസുരവധം മികച്ച പ്രകടനമെന്നാണ് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടത്.

കാഞ്ഞങ്ങാട് രഘുമാഷിന്റെ ശിക്ഷണത്തിലാണ് പഠിച്ചത്. സബിത്കുമാര്‍-ശാന്തകുമാരി ദമ്പതിമാരുടെ മകളാണ്. ചായ്യോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറിയിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒന്നാമതെത്തിയ കെ.സത്യചന്ദ്രന്‍. രാമചന്ദ്രന്‍-ശാരദ ദമ്പതിമാരുടെ മകനാണ്. ഈ ഇനത്തില്‍ ഇത്തവണത്തെ വിജയം സത്യചന്ദ്രന്റെ ഹാട്രിക്ക് നേട്ടമാണ്. കലാമണ്ഡലം റോഷനാണ് ഗുരു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.