Latest News

യാത്രക്കാരോട് മര്യാദക്ക് പെരുമാറാത്ത സ്വകാര്യ ബസ് ജീവനക്കാർ ഇനി കുടുങ്ങും.

കണ്ണൂർ: യാത്രക്കാരോട് മര്യാദക്ക് പെരുമാറാത്ത സ്വകാര്യ ബസ്  ജീവനക്കാർ കുടുങ്ങും. ജീവനക്കാരുടെ പെരുമാറ്റം നിരീക്ഷിക്കാൻ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ വേഷംമാറി വരുംനാളുകളിൽ ബസുകളിൽ യാത്രചെയ്യും. കുറ്റം കണ്ടെത്തിയാൽ ബസ് റൂട്ട് തന്നെ നഷ്ടപ്പെട്ടേക്കാം. യാത്രക്കാരിൽ നിന്ന് കൂടുതൽ പരാതികൾ കിട്ടുന്ന സ്വകാര്യ ബസുകളിലാണ് ആദ്യഘട്ടത്തിൽ ഉദ്യോഗസ്ഥർ മഫ്തിയിൽ യാത്രചെയ്യുക. ചില സ്വകാര്യ ബസ് ജീവനക്കാരെ പറ്റിയുള്ള പരാതികൾ ഏറിയതോടെ ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ നിർദേശപ്രകാരമാണ് ഉദ്യോഗസ്ഥർക്ക് പരിശോധനക്ക് വരുന്നത്.

സംസ്ഥാനമൊട്ടാകെ ഇത്തരം പരിശോധന വ്യാപകമാക്കും. നിരന്തരം പരാതിക്കിടയാക്കുന്ന ബസുകളുടെ വിശദാംശങ്ങൾ ഉദ്യോഗസ്ഥർ ശേഖരിക്കും. അതിനിടെ അപകടത്തിലേക്ക് കുതിക്കുന്ന വാഹനങ്ങളെകടിഞ്ഞാണിടാൻ തന്നെയാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. നഗരത്തിലും പരിസരപ്രദേശത്തും മദ്യപിച്ച് വാഹനമോടിക്കുന്ന കുറ്റത്തിന് പിഴയടക്കം ലൈസൻസ് റദ്ദ് ചെയ്യുന്നത് തുടരും. കൂളിംഗ് ഫിലിം ഒട്ടിച്ചതിനും മതിയായ രേഖകളില്ലാത്തവരേയും ഉദ്യോഗസ്ഥർ പിടികൂടും.

ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചവരെയും അമിതവേഗത്തിൽ വാഹനം ഓടിച്ച നിരവധി പേരെയും പിടികൂടും. രാത്രികാലങ്ങളിൽ നടത്തിയ പരിശോധനയിൽ മദ്യപിച്ചുള്ള വാഹനമോടിച്ച കൂടുതൽ ഡ്രൈവർമാരും പിടിയിലായിരുന്നു. ഇവർക്ക് ഇത് സംബന്ധിച്ച കാരണം കാണിക്കൽ നോട്ടീസ് നൽകിയശേഷമാണ് ലൈസൻസ് സസ്‌പെന്റ് ചെയ്യുന്നത്. അമിതചാർജ് ഈടാക്കൽ, മോശമായ പെരുമാറ്റം തുടങ്ങിയ കുറ്റകൃത്യങ്ങളും ലൈസൻസ് സസ്‌പെന്റ്‌ ചെയ്യാനുള്ള നടപടികളിൽപെടും. ഇതുസംബന്ധിച്ച് യാത്രക്കാർ നേരിട്ട് പരാതി നൽകിയിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Private Bus, Kannur

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.