തലശേരി: ഡോക്ടര്‍ ചമഞ്ഞ് മലബാറിലെ പ്രമുഖ ആശുപത്രികളില്‍ കടന്നുകയറി രോഗികളെ പരിശോധിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍. പാനൂര്‍ കൂറ്റേരി ഷക്കീന നിവാസില്‍ ഫജഫര്‍ റസാഖ് (26) ആണ് അറസ്റ്റിലായത്.
ബുധനാഴ്ച രാവിലെ തലശേരി ജനറല്‍ ആശുപത്രി പരിസരത്ത് വച്ച് സി.ഐ വിശ്വംഭരന്‍, എസ്.ഐമാരായ സുരേന്ദ്രന്‍ കല്യാടന്‍, എ.കെ. വല്‍സന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസാണ് ഇയാളെ പിടികൂടിയത്.
അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിന്റെ പേരിലുള്ള വ്യാജ തിരിച്ചറിയല്‍ കാര്‍ഡും സ്റ്റതസ്‌കോപ്പും റസാഖില്‍ നിന്ന് പിടിച്ചെടുത്തു. ഇയാള്‍ തളിപ്പറമ്പിലാണ് വിവാഹം കഴിച്ചതെന്ന് പോലീസ് വെളിപ്പെടുത്തി. സുമുഖനായ റസാഖിന് എട്ടാംതരം വിദ്യാഭ്യാസമേയുള്ളൂ. നേരത്തെ പാനൂര്‍ എം.ഇ.എസ്.
സ്‌കൂളില്‍ കുറച്ചുകാലം ഡ്രൈവറായി ജോലി ചെയ്തിരുന്നു. അതിന് ശേഷം ഗള്‍ഫിലേക്ക് പോയി. ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയ ശേഷമാണ് ഡോക്ടര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.
ഗള്‍ഫില്‍ നിന്ന് ഇയാള്‍ മെഡിക്കല്‍ ബിരുദം നേടിയെന്നാണ് നാട്ടുകാരില്‍ പലരുടെയും വിശ്വാസം. യൂനാനി ഡോക്ടറായും പ്രാക്ടീസ് ചെയ്യാറുള്ള റസാഖിന്റെ കാറില്‍ അലോപ്പതി ഡോക്ടറുടെ സ്റ്റിക്കര്‍ പതിച്ചിട്ടുണ്ട്. നന്നായി ഇംഗ്ലീഷ് സംസാരിക്കുകയും മരുന്നുകളെ കുറിച്ചും രോഗി പരിചരണത്തെ കുറിച്ചും സാമാന്യ ധാരണ പുലര്‍ത്തുകയും ചെയ്യുന്ന റസാഖ് കോഴിക്കോട് മീംസ്, ബേബി മെമ്മോറിയല്‍,
മെഡിക്കല്‍ കോളേജ്, തലശേരി സഹകരണ ആശുപത്രി, ജനറല്‍ ആശുപത്രി, കണ്ണൂര്‍ കൊയിലി, എ.കെ.ജി ആശുപത്രികളില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്.
ഡോക്ടര്‍മാര്‍ ധരിക്കുന്ന കോട്ടുമണിഞ്ഞ് ആശുപത്രിയില്‍ എത്തുന്ന റസാഖ് രോഗികള്‍ കിടക്കുന്ന മുറിയില്‍ ഡോക്ടര്‍മാരും സ്റ്റാഫും ഇല്ലാത്ത വേളയില്‍ കടന്നുചെല്ലും. രോഗിയെ പരിശോധിച്ച ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം വരുന്ന സ്‌പെഷല്‍ ഡോക്ടറാണെന്ന് പറഞ്ഞ് രോഗിയെ പരിശോധിക്കും. സ്‌പെഷല്‍ ഡോക്ടറുടെ ഫീസും വാങ്ങിയ ശേഷം സ്ഥലംവിടുകയാണ് പതിവ്.
ഗുരുതരനിലയിലുള്ള രോഗിയെ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റുമ്പോള്‍ കൂടെ ഡോക്ടറില്ലാത്ത ആമ്പുലന്‍സില്‍ ഡോക്ടര്‍ എന്ന വ്യാജേന ഇയാള്‍ കയറിക്കൂടും. കോഴിക്കോട്, മംഗലാപുരം തുടങ്ങിയ ആശുപത്രികളിലേക്ക് പോകുന്ന ആമ്പുലന്‍സില്‍ കയറുന്ന ഇയാള്‍ അവിടെ രോഗിയെ പരിശോധനാ മുറിയില്‍ കയറ്റിയാല്‍ കൂടെ വന്നതിന്റെ ഫീസും വാങ്ങി അതേ ആമ്പുലന്‍സില്‍ തന്നെ തിരിച്ചുവരും. ഏതാനും നാള്‍ മുമ്പ് ചെറുവത്തൂര്‍ കെ.എ.എച്ച്.എം. ഹോസ്പിറ്റലില്‍ മൂന്ന് ദിവസം ആര്‍.എം.ഒ ആയി റസാഖ് ജോലി ചെയ്തിരുന്നു. അവിടെ നിന്നും 6000രൂപ വേതനമായി കൈപ്പറ്റുകയും
ചെയ്തു.
ധര്‍മ്മടം, മമ്പറം ഭാഗങ്ങളില്‍ വലിയ സുഹൃത്‌വലയം ഉണ്ടാക്കി പല വീടുകളിലും ഇയാള്‍ ചികിത്സ നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. മയക്ക് ഗുളികളും റസാഖ് വിതരണം ചെയ്യുന്നതായി സംശയം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് റസാഖ് പോലീസ് നിരീക്ഷണത്തിലായിരുന്നു. ഷാഡോ പോലീസുകാരായ ഷിബു, മനോജ്, രഞ്ചിത്ത് പ്രത്യേക സ്‌ക്വാഡംഗങ്ങളായ ബിജുലാല്‍, സുനില്‍കുമാര്‍ എന്നിവരും ഇയാളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Doctor, Police, Case, Arrested

No comments:
Post a Comment