കണ്ണൂര്‍:: മദ്യപാന്റെ പരാക്രമത്തില്‍ അഗ്നിക്കിരയായത്. രണ്ട് വീടുകള്‍. തോട്ടട സമാജ്‌വാദി കോളനിയിലെ സദാശിവന്‍, രതീശന്‍ എന്നിവരുടെ വീടുകളാണ് കത്തിനശിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Fire, House, Kannur
മദ്യലഹരിയിലായിരുന്ന സദാശിവന്‍ സംഭവത്തിന് മുമ്പ് ഭാര്യ രതിയുമായി വഴക്കിട്ടിരുന്നു. തുടര്‍ന്ന് രതിയെയും നാലുമക്കളെയും വീട്ടില്‍ നിന്ന് അടിച്ച് പുറത്താക്കി ഇയാള്‍ വാതില്‍ അടച്ചു. രതിയും മക്കളും അയല്‍വീട്ടില്‍ അഭയം തേടിയപ്പോഴാണ് വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്. സദാശിവന്റെവീട്ടില്‍ നിന്ന് പടര്‍ന്ന തീ തൊട്ടടുത്ത രതീശന്റെ വീട്ടിലേക്കും പടരുകയായിരുന്നു.
സദാശിവന്റെ ഭാര്യാ സഹോദരനാണ് രതീശന്‍. കോളനിയിലുള്ളവര്‍ ഉറങ്ങി കിടക്കുകയായിരുന്നു. ബഹളം കേട്ടുണര്‍ന്ന കോളനിവാസികള്‍ വെള്ളമൊഴിച്ച് തീ നിയന്ത്രണ വിധേയമാക്കിയതിനാല്‍ സമീപ വീടുകളിലേക്ക് പടര്‍ന്നില്ല. കണ്ണൂര്‍ അസി. സ്റ്റേഷന്‍ ഓഫീസര്‍ പി.വി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ എത്തിയ രണ്ട് യൂനിറ്റ് ഫയര്‍ഫോഴ്‌സാണ് തീ പൂര്‍ണ്ണമായും കെടുത്തിയത്. സദാശിവന്‍ സ്വന്തം വീടിന് തീകൊളുത്തിയതാണെന്ന് കരുതുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Fire, House, Kannur

No comments:
Post a Comment