ജയ്പൂര്‍: ഐഎഎസ് പരീക്ഷയില്‍ ഉന്നതവിജയം നേടാന്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കി ഐ.എ.എസ് ഉദ്യോഗസ്ഥന്‍ തന്നെ ലൈംഗികമായി ഉപയോഗിച്ചെന്ന് ഇരുപത്തിരണ്ടുകാരിയുടെ പരാതി.
ജയ്പൂര്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ബി.ബി മെഹന്തിക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പരീക്ഷ ജയിപ്പിക്കാമെന്നും പിന്നീട് വിവാഹം കഴിക്കാമെന്നും വാഗ്ദാനം നല്‍കി ഉദ്യോഗസ്ഥന്‍ തന്നെ 7 മാസമായി പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു.
ഇരുവരും ഗോവ, ആഗ്ര, ഭരത്പൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ ഇവര്‍ തങ്ങിയ ഹോട്ടല്‍ രേഖകളും ടെലിഫോണ്‍ സംഭാഷണങ്ങളും യുവതി പോലീസിനു സമര്‍പ്പിച്ചിട്ടുണ്ട്. മൊഹന്തിക്കെതിരെ പരാതി നല്‍കിയ സാഹചര്യത്തില്‍ അയാള്‍ തന്നെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും തനിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നും യുവതി പരാതിയില്‍ പറയുന്നു.
പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചുവെന്ന് പൊലീസ് അറിയിച്ചു. ഇരുവരും പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമായിരുന്നോ എന്നും, മൊഹന്തി യുവതിയെ പീഡിപ്പിക്കയായിരുന്നോയെന്നും അന്വേഷണത്തിലൂടെ അടുത്തദിവസം തന്നെ വ്യക്തമാകുമെന്ന് പോലീസ് പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rape, IAS officer

No comments:
Post a Comment