Latest News

പോലീസ് കള്ളക്കേസ് ചുമത്തിയെന്ന് ആരോപിച്ച് സാമൂഹ്യപ്രവര്‍ത്തകയുടെ നിരാഹാര സമരം

കണ്ണൂര്‍: :ഇരിക്കൂര്‍ പോലീസ് കള്ളക്കേസ് ചുമത്തിയെന്ന് ആരോപിച്ച് സാമൂഹ്യ പ്രവര്‍ത്തക കലക്‌ട്രേറ്റിന് മുന്നില്‍ നിരാഹാരം തുടങ്ങി. 

പെരുമണ്ണിലെ പി.എം. വീണാമണിയാണ് ചൊവ്വാഴ്ച രാവിലെ പോലീസുകാര്‍ക്ക് എതിരേ നടപടി ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്. ഇരിക്കൂര്‍ സ്റ്റേഷനിലെ എസ്.ഐ: ദിനേശനും മറ്റ് രണ്ട് പോലീസുകാര്‍ക്കും എതിരേയാണ് നടപടി ആവശ്യപ്പെട്ടത്.

കഴിഞ്ഞ 19ന് ഇരിക്കൂര്‍ സ്റ്റേഷനില്‍ പരാതിയുമായി ചെന്ന തന്നോട് ആഭാസകരമായി പെരുമാറിയത് ചോദ്യം ചെയ്തതിന് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന കള്ള കേസ് ചുമത്തി കോടതിയില്‍ ഹാജരാക്കുകയായിരുന്നുവത്രെ. ഇപ്പോഴും പോലീസ് ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ഇവര്‍ക്ക് എതിരേ നടപടി വേണമെന്നുമാണ് വീണാമണിയുടെ ആവശ്യം. പോലീസ് സ്റ്റേഷന്‍ പരിസരത്തെ മരം ഉണക്കാന്‍ അതിന്റെ ചുവട്ടില്‍ തീയിടുന്നത് ചോദ്യം ചെയ്തതാണ് വിരോധത്തിന് കാരണമെന്നും വീണാമണി പറയുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Police, Case, Veenamani

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.