Latest News

കേന്ദ്രസര്‍വ്വകലാശാലയെ നാടുകടത്താന്‍ വൈസ്‌ ചാന്‍സലര്‍ ശ്രമിക്കുന്നതായി പി യു സി എല്‍

കാസര്‍കോട്‌ : കേന്ദ്രസര്‍വ്വകലാശാലയെ കാസര്‍കോടു നിന്നും പത്തനംതിട്ടയിലേക്ക്‌ നാടുകടത്താന്‍ വൈസ്‌ ചാന്‍സലര്‍ ശ്രമിക്കുന്നതായി പി യു സി എല്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വിദ്യാഭ്യാസ പരമായും വികസന പരമായും ഏറെ പിന്നോക്കം നില്‍ക്കുന്ന ജില്ലയ്‌ക്ക്‌ അനുവദിച്ച കേന്ദ്രസര്‍വ്വകലാശാലയ്‌ക്ക്‌ ഉതകുന്നതരത്തില്‍ ഭൗതീക സൗകര്യങ്ങളും മറ്റും ഉണ്ടാക്കാന്‍ പെരിയയില്‍ തറക്കല്ലിടുകയും താല്‍ക്കാലിക കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ സ്ഥിരമായ കെട്ടിട സംവിധാനം ഉണ്ടാക്കുന്നതിന്‌ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്ന്‌ നടപടിയുണ്ടായിട്ടില്ല. മാത്രമല്ല ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും താമസിക്കാനാവശ്യമായ ഹോസ്റ്റല്‍ സൗകര്യവും ഒരുക്കിയിട്ടുണ്ടെങ്കിലും കേന്ദ്രസര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും ഇപ്പോഴും വന്‍ തുക നല്‍കി സ്വകാര്യ കെട്ടിടത്തിലാണ്‌ താമസിക്കുന്നത്‌.

സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലയുടെ ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ ഏറെ മുന്നേറ്റമുണ്ടാക്കാന്‍ പര്യാപ്‌തമാകുന്ന സാഹചര്യത്തിലാണ്‌ മുതിര്‍ന്ന ഉദ്യോഗസ്ഥ തന്നെ ഇതിനു തുരങ്കം വെക്കാന്‍ ശ്രമിക്കുന്നത്‌. ഇതു ജില്ലയോടുള്ള അവഗണനയുടെ ഉത്തമ ഉദാഹരണവും വ്യക്തിതാല്‍പര്യവുമാണെന്നും അവര്‍ ആരോപിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. പി എ പൗരന്‍, മോഹനന്‍ പുലിക്കോടന്‍, ഗോപി കുതിരക്കാല്‍, സക്കീന ബാവ, മൗവ്വല്‍ മുഹമ്മദ്‌ സംബന്ധിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, PUCL, Kasargod

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.