തിരുവനന്തപുരം: ഗൃഹനാഥനെ കെട്ടിയിട്ട് സ്വര്‍ണവും പണവും മൊബൈല്‍ ഫോണും കവര്‍ന്ന വളര്‍ത്തു മകനും സുഹൃത്തും പിടിയില്‍. പത്തനാപുരം പിറവന്തൂര്‍ ചരുവിള പൂത്തന്‍വീട്ടില്‍ അസീം(37) സുഹൃത്ത് മലപ്പുറം പാങ്ങ കമ്പനിപ്പടി ജംഗ്ഷന് സമീപം ഷൈജു (35) എന്നിവരാണ് പിടിയിലായത്. വലിയശാല സ്വദേശി ലതികുമാറിനെയാണ് കെട്ടിയിട്ട ശേഷം മോഷണം നടത്തിയത്. അസീമാണ് ലതികുമാറിന്റെ വളര്‍ത്തു മകന്‍.
സംഭവം ഇങ്ങനെയാണ്. ഇക്കഴിഞ്ഞ ഏഴിന് രാത്രി ലതികുമാറിന്റെ വീട്ടിലെത്തിയ അസീം കൂടുംബാംഗങ്ങളാരും വീട്ടിലില്ലെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് സുഹൃത്ത് ഷൈജുവിനെ വിളിച്ചുവരുത്തുകയായിരുന്നു. ഇരുവരും കത്തികൊണ്ട് ലതികുമാറിന്റെ തലയില്‍ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം കട്ടില്‍ കെട്ടിയിട്ടു. അതിനു ശേഷം ലതികുമാറിന്റെ വിരലില്‍ കിടന്ന രണ്ടര പവന്‍ വരുന്ന രണ്ടു മോതിരവും 17000 രൂപയും മൊബൈല്‍ഫോണും മോഷ്ടിച്ചു.
ഇതിനു ശേഷം വീടിന്റെ വാതിലുകളെല്ലാം പൂട്ടി സ്ഥലവിട്ടു. നാട്ടുകാരും പോലീസും ചേര്‍ന്നാണ് വീടിന്റെ വാതില്‍ പൊളിച്ച് പരിക്കേറ്റു കിടന്ന ലതികുമാറിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തിന് ശേഷം ഒളിവില്‍പോയ അസീമിനെ പത്തനാപുരത്തെ ഭാര്യവീട്ടില്‍ നിന്നും ഷൈജുവിനെ മലപ്പുറത്തു നിന്നുമാണ് ഫോര്‍ട്ട് എ.സി കെ.എസ് സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
തമ്പാനൂര്‍ സി.ഐ വി സന്തോഷ് കുമാര്‍, എസ്.ഐ ബൈജു എല്‍.എസ് നായര്‍, സിവില്‍ പോലീസ് ഓഫീസര്‍ സന്തോഷ്‌കുമാര്‍ സിറ്റി ഷാഡോ ടീമിലെ ശ്രീകുമാര്‍,സജിശ്രീകാന്ത്,അജിത്ത്,സജി,വിനോദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Robbery, Police, Case, Arrested

No comments:
Post a Comment