നീലേശ്വരം: മൂന്ന് മക്കളുള്ള മാതാവിനെ തേടി രാത്രി വീട്ടിലെത്തിയ കാമുകനെ നാട്ടുകാര്‍ പിടികൂടി തെങ്ങില്‍ കെട്ടിയിട്ടു.പടന്നക്കാട് ഒഴിഞ്ഞവളപ്പില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം.
ഒഴിഞ്ഞവളപ്പിലെ യുവതിയെ പുതുക്കൈ വില്ലേജില്‍ കല്ല്യാണം കഴിച്ചയച്ചെങ്കിലും ചിറപ്പുറം സ്വദേശിയായ ഓട്ടോ റിക്ഷാ ഡ്രൈവറായ കാമുകന്‍ യുവതിയുടെ പിന്നാലെ തന്നെയായിരുന്നു. ഒന്നിലധികം തവണ യുവാവ് പുതുക്കൈയില്‍ യുവതിയുടെ ഭര്‍തൃവീട് അന്വേഷിച്ച് പോയി. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ റിക്ഷാ ഡ്രൈവറെ പിടികൂടി താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു.
കഴിഞ്ഞ ദിവസം യുവതി ഒഴിഞ്ഞവളപ്പിലെ സ്വന്തം വീട്ടിലേക്ക് പോയി. ഈ വിവരമറിഞ്ഞ് യുവാവ് വീട്ടിലെത്തി കിടപ്പുമുറിയില്‍ കടന്നുകൂടി. ഇത് ശ്രദ്ധയില്‍പ്പെട്ട പരിസരവാസികള്‍ വീട് വളഞ്ഞ് യുവാവിനെ പിടികൂടുകയായിരുന്നു. നാട്ടുകാര്‍ വീടുവളയുന്നതിനിടയില്‍ പരിഭ്രാന്തനായി പുറത്തേക്ക് ഓടിയ റിക്ഷാ ഡ്രൈവറുടെ സ്വര്‍ണ്ണ മാല ഇപ്പോള്‍ യുവതിയുടെ പക്കലാണ്. കാമുക ബന്ധം പരസ്യമായ നിലക്ക് താന്‍ കാമുകനെ കല്ല്യാണം കഴിക്കാന്‍ പോവുകയാണെന്ന് യുവതി പ്രഖ്യാപിച്ചു.
കോണ്‍ക്രീറ്റ് ജോലിക്കാരനായ ഭര്‍ത്താവിന് നാട്ടില്‍ 5 സെന്റ് സ്ഥലമുണ്ട്. യുവതിക്കും പടന്നക്കാട് ഭാഗത്ത് 5 സെന്റ് സ്ഥലമുണ്ട്. വീട് നിര്‍മ്മിക്കാന്‍ ഭര്‍ത്താവ് തന്റെ 5 സെന്റ് സ്ഥലം ഭാര്യയുടെ പേ രില്‍ എഴുതിക്കൊടുത്തു. ഭാര്യയുടെ പേരിലുള്ള സ്ഥലം ഭര്‍ത്താവിന് എഴുതിക്കൊടുക്കാമെന്ന വ്യവസ്ഥയിലാണ് ഭര്‍ത്താവ് സ്വന്തം പേരിലുള്ള സ്ഥലം ഭാര്യക്ക് എഴുതിക്കൊടുത്തത്.
എന്നാല്‍ ഭാര്യ ഇതേവരെ ഭര്‍ത്താവിന് സ്ഥലം എഴുതിക്കൊടുത്തില്ല. ഇതോടെ ഭാര്യയും കിടപ്പാടം നിര്‍മ്മിക്കേണ്ട 5 സെന്റ് സ്ഥലവും നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് പാവം കോണ്‍ക്രീറ്റ് പണിക്കാരന്‍.
എന്നാല്‍ ഭാര്യ ഇതേവരെ ഭര്‍ത്താവിന് സ്ഥലം എഴുതിക്കൊടുത്തില്ല. ഇതോടെ ഭാര്യയും കിടപ്പാടം നിര്‍മ്മിക്കേണ്ട 5 സെന്റ് സ്ഥലവും നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് പാവം കോണ്‍ക്രീറ്റ് പണിക്കാരന്‍.
ഒഴിഞ്ഞവളപ്പില്‍ പിടിയിലായ ഉടന്‍ റിക്ഷാ ഡ്രൈവര്‍ ചിറപ്പുറത്തെ സുഹൃത്തുക്കളെ ഫോണില്‍ വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചു. വാടകയുടെ പേരില്‍ തര്‍ക്കമുണ്ടായെന്നും നാട്ടുകാര്‍ ത ന്നെ തെങ്ങില്‍ കെട്ടിയിട്ടെന്നുമാണ് സുഹൃത്തുക്കളെ അറിയിച്ചത്. എന്നാല്‍ സു ഹൃത്തുക്കള്‍ ഒഴിഞ്ഞവളപ്പിലുള്ള അവരുടെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടപ്പോഴാണ് സംഗതി വാടക തര്‍ക്കമല്ലെന്ന് മനസിലായത്.
തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി റിക്ഷാ ഡ്രൈവറെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. അവിവാഹിതനായ റിക്ഷാ ഡ്രൈവറോട് യുവതിയെ ക ല്ല്യാണം കഴിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടുവെന്നാണ് സൂചന.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment