Latest News

മാങ്ങാട് സാമൂഹ്യ ദ്രോഹികളുടെ അഴിഞ്ഞാട്ടം; കൊടി തോരണങ്ങള്‍ നശിപ്പിച്ചു

ഉദുമ: മാങ്ങാട് സാമൂഹ്യ ദ്രോഹികളുടെ അഴിഞ്ഞാട്ടം. മുസ്‌ലിം ലീഗ് ഉദുമ മണ്ഡലം കണ്‍വെന്‍ഷന്റെ ഭാഗമായി സ്ഥാപിച്ച ബാനറുകളും പതാകകളും, നബിദിനാഘോഷത്തിന് ആശംസകള്‍ അര്‍പ്പിച്ച് വിവിധ സംഘടനകള്‍ സ്ഥാപിച്ച ബോര്‍ഡുകളും വ്യാപകമായി നശിപ്പിച്ചു.

നബിദിനാഘോഷത്തിന്റെ ഭാഗമായി മാങ്ങാട് ജമാഅത്ത് കമ്മിററി സ്ഥാപിച്ച ആറോളം ട്യൂബ്‌ലൈററുകളും തകര്‍ത്തിട്ടുണ്ട്.

ഇരുട്ടിന്റെ മറവില്‍ നാട്ടില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്ന അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ഉദുമ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് ഹമീദ് മാങ്ങാട് ആവശ്യെപ്പട്ടു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.