ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തിനു നാണക്കേടായി വീണ്ടും കൂട്ടമാനഭംഗവാര്‍ത്ത. 51-കാരിയായ ഡാനിഷ് വനിതയാണ് കൂട്ടമാനഭംഗത്തിനിരയായത്. ചൊവ്വാഴ്ച രാത്രി ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനു സമീപമാണ് സംഭവം.
ടൂറിസ്റ്റ് വീസയില്‍ ഇന്ത്യയിലെത്തിയതായിരുന്നു ഡാനിഷ് വനിത. ന്യൂഡല്‍ഹിയിലെ ഒരു മ്യൂസിയം സന്ദര്‍ശിച്ച ശേഷം തിരികെ പഹാര്‍ഗഞ്ജിലുള്ള ഹോട്ടലിലേക്ക് മടങ്ങവേ ഇവര്‍ക്ക് വഴിതെറ്റി. ഇതേസമയം, സ്ഥലത്തെത്തിയ സംഘം ഇവരെ തടഞ്ഞ് കൊള്ളയടിക്കുകയും തുടര്‍ന്ന് മാനഭംഗത്തിനിരയാക്കുകയുമായിരുന്നു.
സംഭവശേഷം ഹോട്ടലിലേക്കു മടങ്ങിയ വനിത തന്റെ സുഹൃത്തുക്കളോട് കാര്യം വിവരിക്കുകയും തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. പ്രതികള്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കണമെന്ന് ഡാനിഷ് എംബസി ആവശ്യപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. അക്രമികള്‍ മയക്കുമരുന്നിന് അടിമകളാണെന്നും സംശയമുണ്ട്.

ആറുപേര്‍ തന്നെ മാനഭംഗപ്പെടുത്തിയെന്നും മറ്റുള്ളവര്‍ പണം അപഹരിക്കാനാണ് ശ്രമിച്ചതെന്നും വനിത മൊഴി നല്കി. ബുധനാഴ്ച രാവിലെ നാട്ടിലേക്ക് പുറേെപ്പടേണ്ടിയിരുന്ന വനിതയെ പോലീസ് തിരികെവിളിക്കുകയും അന്വേഷണത്തോട് സഹകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Delhi, Robbery, Rape, Police, Case
No comments:
Post a Comment