Latest News

നെല്ലറയ്ക്ക് മൈലാഞ്ചിരാവിന്റെ മൊഞ്ചു പകര്‍ന്നു മണവാട്ടിയും തോഴിമാരും

പാലക്കാട്: നെല്ലറയ്ക്ക് മൈലാഞ്ചിരാവിന്റെ മൊഞ്ചു പകര്‍ന്നു മണവാട്ടിയും തോഴിമാരും മാരിവില്ല് തീര്‍ത്തു. നാണംകുണുങ്ങിയ മണവാട്ടിമാര്‍ക്കു തോഴികള്‍ തീര്‍ത്ത ഇശല്‍രാവ് ആസ്വദിക്കാന്‍ കനത്ത ചൂടും പൊടിക്കാറ്റും വകവയ്ക്കാതെ വന്‍ ജനാവലിയാണ് എത്തിയത്. അപ്പീലടക്കം 31 ടീമുകളാണ് മല്‍സരത്തിനെത്തിയത്.

നര്‍ത്തകിമാരുടെ ലാസ്യഭാവങ്ങളില്‍ സമ്പന്നമായിരുന്നു മൂന്നാം നാള്‍. ഭരതനാട്യവും കേരളനടനവും നാടോടിനൃത്തവും അരങ്ങിനെ സജീവമാക്കിയപ്പോള്‍ കോല്‍ക്കളിയിലും പരിചമുട്ടുകളിയിലും വാശിയേറിയ മല്‍സരമാണ് കാഴ്ചവച്ചത്.

നാടകത്തില്‍ പാലക്കാട് കൂറ്റനാട് വട്ടേനാട് ഗവ. ഹൈസ്‌കൂളിലെ പത്താം തരം വിദ്യാര്‍ഥി പള്ളിമഞ്ഞാലില്‍ അബ്ദുല്‍ മജീദ് മികച്ച നടനും കോഴിക്കോട് മേമുണ്ട എച്ച്.എസ്.എസിലെ റഹ്‌ന ശിവദാസ് മികച്ച നടിയുമായി.ഇന്നു തിരുവാതിരക്കളിയുടെയും വട്ടപ്പാട്ടിന്റെയും ദിനമാണ്. ചവിട്ടുനാടകം, നങ്ങ്യാര്‍കൂത്ത്, അറബനമുട്ട്, ഓട്ടന്‍തുള്ളല്‍ മല്‍സരങ്ങളും ബുധനാഴ്ച അരങ്ങേറും.

മല്‍സരങ്ങള്‍ക്കിടയിലുണ്ടാവുന്ന അസ്വാരസ്യങ്ങള്‍ മിക്ക വേദികളിലും പതിവാവുകയാണ്. മല്‍സരം വൈകുന്നതും നിര്‍ത്തിവയ്ക്കുന്നതും മല്‍സരാര്‍ഥികളെ പ്രയാസത്തിലാക്കുന്നു. വിധികര്‍ത്താക്കളെക്കുറിച്ച് ഉയരുന്ന വ്യാപക പരാതികളുടെ നിജസ്ഥിതി അറിയാന്‍ വേദികളില്‍ വിജിലന്‍സ് സംഘത്തിന്റെ നിരീക്ഷണമുണ്ട്. അപ്പീലുകളുടെ പ്രവാഹം തുടരുകയാണ്. ഇന്നലെ വരെ 666 അപ്പീലുകളാണ് ലഭിച്ചത്. ആതിഥേയ ജില്ലയില്‍ നിന്നാണ് കൂടുതല്‍ അപ്പീലുകള്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.