Latest News

ജില്ലാ ശരീര സൗന്ദര്യ മത്സരത്തില്‍ വീര ഹനുമാന്‍ കറന്തക്കാട് ചാമ്പ്യന്‍മാര്‍

ഉദുമ: കാസര്‍കോട് ജില്ലാ ബോഡി ബില്‍ഡിംങ്ങ് അസോസിയേഷന്റെ നേതൃത്വത്തില്‍ പാലക്കുന്നില്‍ നടക്കുന്ന 38 മത് സംസ്ഥാന ശരീര സൗന്ദര്യ മത്സരത്തിന്റെ മുന്നോടിയായി നടന്ന ജില്ലാ ശരീര സൗന്ദര്യ മത്സരത്തില്‍ 40 പോയിന്റ് നേടി വീര ഹനുമാന്‍ കറന്തക്കാട് ചാമ്പ്യന്‍മാരായി. 33 പോയിന്റുമായി ഫിററ്‌നസ് ക്ലബ്ബ് കുമ്പളയും, 27 പോയിന്റുമായി പളളം പവര്‍ ജിമ്മും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

മിസ്റ്റര്‍ കാസര്‍കോടായി ഫിററ്‌നസ് കുമ്പളയിലെ സന്തോഷ് കുമാറിനെയും, ജൂനിയര്‍ മിസ്റ്റര്‍ കാസര്‍കോടായി പളളം പവര്‍ ജിമ്മിലെ കെ. അരവിന്ദനെയും, സബ് ജൂനിയര്‍ മിസ്റ്റര്‍ കാസര്‍കോടായി പാലക്കുന്ന് ലൈഫ്ട്രാക്ക് ജിമ്മി ബി.കെ. രാകേഷിനെയും തിരഞ്ഞെടുത്തു.
ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. ബി.എം സാദിഖ് അധ്യക്ഷത വഹിച്ചു.
ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കസ്തൂരി, ബ്‌ളോക്ക് പഞ്ചായത്ത് അംഗം എ കുഞ്ഞിരാമന്‍, ബേക്കല്‍ എസ്.ഐ കെ. രാജേഷ്, പി വി ഭാസ്‌കരന്‍, അബ്ബാസ് അലി ആസിഫ് എന്നിവര്‍ സംസാരിച്ചു.
എം. രാമചന്ദ്രന്‍ സ്വാഗതവും, വേണുഗോപാല്‍ നന്ദിയും പറഞ്ഞു.
സബ്ബ് കളക്ട്രര്‍ ജീവന്‍ ബാബു വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.





Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.