Latest News

നാടിന്റെ വികസനത്തിന് അഴിമതി നിര്‍മാര്‍ജനം അനിവാര്യം: ആഭ്യന്തര മന്ത്രി

കാസര്‍കോട്: നാടിന്റെ വികസനത്തിന് അഴിമതി പാടേ തുടച്ചുനീക്കേണ്ടത് അനിവാര്യമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കാസര്‍കോട് മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ഞായറാഴ്ച രാവിലെ റിപ്പബ്ലിക് ദിനാഘോഷ പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം നിരവധി പ്രശ്‌നങ്ങളിലൂടെയാണ് കടന്നുപോകുന്നത്. സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കുക എന്നത് ഓരോ പൗരന്റെയും കടമയാണ്. മതേതരത്വം ജീവവായു പോലെ പ്രധാനമാണ്. അഴിമതി രഹിത ഭരണ സംവിധാനത്തിന് മാത്രമേ ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കാന്‍ സാധിക്കുകയുള്ളൂ. അതിനായി ഈ അവസരത്തില്‍ ജനങ്ങള്‍ പ്രതിജ്ഞ പുതുക്കണമെന്നും ചെന്നിത്തല പറഞ്ഞു.

30 പേര്‍ വീതമടങ്ങുന്ന ഇരുപത്തിയഞ്ച് പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. സായുധസേനാ, വനിതാ പോലീസ്, ലോക്കല്‍ പോലീസ്, എക്‌സൈസ്, ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എന്‍ സി സി സീനിയര്‍ ഡിവിഷന്‍, എന്‍ സി സി ജൂനിയര്‍ ഡിവിഷന്‍, ജൂനിയര്‍ റെഡ്‌ക്രോസ്, എന്‍ സി സി നേവല്‍ വിങ്ങ,് സ്‌കൗട്ട്ആന്റ് ഗൈഡ്‌സ് എന്നിവിഭാഗങ്ങളും പരേഡില്‍ അണിനിരന്നു. താളവാദ്യമൊരുക്കി പെരിയ ജവഹര്‍ നവോദയ വിദ്യാലയം, ഉളിയത്തടുക്ക ജയ്മാതാ സ്‌കൂള്‍, പോലീസ് സേനാ വിഭാഗം എന്നിവരുടെ ബാന്റ്‌മേളം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.

ചൈതന്യ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളുടെ യോഗ പ്രദര്‍ശനം, ജവഹര്‍ നവോദയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ ഒരുക്കുന്ന നൃത്തപരിപാടി, ദേശീയോദ്ഗ്രഥന ഗാനം, കാസര്‍കോട് മാതൃകാ സഹവാസ വിദ്യാലയം ഒരുക്കുന്ന നാടന്‍പാട്ട്, ദേശഭക്തിഗാനം തുടങ്ങിയ കലാ സാംസ്‌ക്കാരിക പരിപാടികളും പരേഡിനോടനുബന്ധിച്ച് അരങ്ങേറി.




































Photos: Kumar Kasaragod




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.