നീലേശ്വരം: കഴിഞ്ഞ വെള്ളിയാഴ്ച നിര്യാതനായ മുന്‍ സംസ്ഥാന കബഡിതാരവും പരിശീലകനുമായിരുന്ന നീലായി ദിനേശന്റെ കുടുംബത്തെ ജില്ല കണ്ട ഏറ്റവും പ്രത്ഭനായ കബഡി താരങ്ങളിലൊരാളായ ദിനേശന്റെ മരണത്തോടെ വൃദ്ധയായ മാതാവ് സരോജിനിയും ഭാര്യ സീതയും, പ്രൈമറി ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകള്‍ അഭിനയുമടങ്ങുന്ന കുടുംബത്തിന് ആശ്രയമില്ലാത്ത സാഹചര്യത്തിലാണ് അസോസിയേഷനും സുഹൃത്തുക്കളും ജില്ലയിലെ കബഡി ക്ലബ്ബുകളുടെ പ്രതിനിധികളും സാമൂഹ്യ,സാംസ്‌കാരിക രംഗത്തെ പ്രമുഖരുമൊക്കെ ചേര്‍ന്ന് കുടുംബസഹായനിധി രൂപീകരിക്കാനുള്ള ശ്രമം തുടങ്ങിയിരിക്കുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
ടീമുകള്‍ക്ക് പരിശീലനം നല്‍കുന്നതില്‍ നിന്നും റഫറിയിംഗില്‍ നിന്നും ദിനേശന് ലഭിക്കുന്ന വരുമാനമായിരുന്നു ഈ നിര്‍ദ്ധന കുടുംബത്തിന്റെ ഏകവരുമാനം.
കളിയില്‍ നിന്ന് വിരമിച്ച ശേഷം ഗള്‍ഫില്‍ ജോലിചെയ്തുവരികയായിരുന്ന ദിനേശന്‍ നാലുവയസുകാരനായ ഇളയമകന്‍ രോഗബാധിതയായതോടെയാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. സ്വരൂപിച്ച സമ്പാദ്യത്തിന് പുറമെ പലരില്‍ നിന്നും കടം വാങ്ങി ചികിത്സിച്ചെങ്കിലും കുട്ടി രണ്ടുവര്‍ഷം മുമ്പ് മരിച്ചുപോകുകയായിരുന്നു. അന്നുമുതല്‍ മാനസികമായി തകര്‍ന്ന ദിനേശന്റെ ആരോഗ്യവും ക്ഷയിക്കുകയായിരുന്നു.

കബഡിയ്ക്ക് വേരുള്ള കാസര്‍കോട്ടെയും കണ്ണൂര്‍ ജില്ലയിലെ വെള്ളൂര്‍,കുണിയന്‍ മേഖലകളിലും വലിയ സൗഹൃദങ്ങളുള്ള ദിനേശന്റെ കുടുംബത്തെ സഹായിക്കാന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് സുഹൃത്തുക്കളും അസോസിയേഷനും മുന്നോട്ടുനീങ്ങുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment