Latest News

കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ 12,21,294 വോട്ടര്‍മാര്‍

കാസര്‍കോട്: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലായി ആകെ 12, 21, 294 വോട്ടര്‍മാരുള്‍പ്പെടുന്ന അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയില്‍ കാസര്‍കോട് ജില്ലയില്‍ ആകെ 896166 സമ്മതിദായകരാണുളളത്. ഇതില്‍ 435155 പുരുഷന്‍മാരും 461011 സ്ത്രീകളുമാണ്.

ജില്ലയില്‍ കഴിഞ്ഞ വര്‍ഷത്തെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം 6164 വോട്ടര്‍മാരെ കൂടി ചേര്‍ത്തിട്ടുണ്ട്. ഇതില്‍ 3290 പുരുഷന്‍മാരും 2874 സ്ത്രീകളുമാണ്.
മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളില്‍ പുരുഷന്‍മാരും ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളില്‍ സ്ത്രീവോട്ടര്‍മാരുമാണ് കൂടുതല്‍. 

ആകെ വോട്ടര്‍മാരുടെ എണ്ണം മണ്ഡലം പുരുഷന്‍, സ്ത്രീ, ആകെ ക്രമത്തില്‍ ചുവടെ
മഞ്ചേശ്വരം 93413, 92823, 186236. കാസര്‍കോട് 84470, 83712, 168182. ഉദുമ 87721, 92588, 180309. കാഞ്ഞങ്ങാട് 88043, 98090, 186133. തൃക്കരിപ്പൂര്‍ 81508, 93798, 175306.
കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലുള്‍പ്പെടുന്ന പയ്യന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ 75138 പുരുഷന്‍മാരും 86484 സ്ത്രീകളും ഉള്‍പ്പെടെ 161622 വോട്ടര്‍മാരാണുളളത്. കല്ല്യാശ്ശേരി മണ്ഡലത്തില്‍ 71836 പുരുഷന്‍മാരും 91670 സ്ത്രീകളും ഉള്‍പ്പെടെ 163506 സമ്മതിദായകരുമുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതിനുളള അവസാനതീയതി വരെ വോട്ടര്‍പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കാവുന്നതാണെന്ന് തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.