Latest News

സിപിഐ എം നിരാഹാര സമരങ്ങള്‍ക്ക് ആവേശകരമായ തുടക്കം


കാസര്‍കോട്: പാചകവാതകത്തിനും നിത്യോപയോഗ സാധനങ്ങള്‍ക്കും വിലകള്‍ കുത്തനെ കൂട്ടി ജന ജീവിതം തകര്‍ക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രതിഷേധ ജ്വാല ഉയര്‍ത്തി ആയിരങ്ങള്‍ നിരാഹാര സമര പന്തലില്‍. വിലക്കയറ്റത്തിനെതിരെ സിപിഐ എം ആരംഭിച്ച നിരാഹാര സമരങ്ങള്‍ക്ക് ജില്ലയിലെങ്ങും ആവേശകരമായ തുടക്കം. പഞ്ചായത്ത് മുനിസിപ്പല്‍ കേന്ദ്രങ്ങളിലായി 38 ഇടത്താണ് ജനനേതാക്കള്‍ നിരാഹാരം ആരംഭിച്ചത്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നൂറുകണക്കിനാളുകള്‍ രാവിലെ മുതല്‍ രാത്രിവരെ സമര പന്തലില്‍ എത്തി.

ഇടക്കിടെ വിവിധ വര്‍ഗ ബഹുജന സംഘടനകളുടെ അഭിവാദ്യ പ്രകടനങ്ങള്‍ നടക്കുന്നത് ഗ്രാമങ്ങളും നഗരങ്ങളും സമര മുഖരിതമാക്കി. പാചകവാതകം കിട്ടണമെങ്കില്‍ ആയിരത്തി മൂന്നൂറിലധികം രൂപ നല്‍കേണ്ടി വന്നതോടെ ഭൂരിപക്ഷം ആളുകള്‍ക്കും വാങ്ങാന്‍ കഴിയാത്ത അവസ്ഥായാണ്. ആധാര്‍ ഇല്ലാത്തതിനാല്‍ സബ്‌സീഡി കിട്ടുന്നവരുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. ഒരാഴ്ച മുമ്പ് 250 രൂപ ഒറ്റയടിക്ക് കൂട്ടിയതിനു പുറമെ 100 രൂപകൂടി കൂട്ടാന്‍ തീരുമാനിച്ചതോടെ ജനങ്ങളാകെ കടുത്ത അമര്‍ഷത്തിലാണ്. ഇതിന്റെ പ്രതിഫലനമാണ് നിരാഹാര സമരത്തിലെ ജന പങ്കാളിത്തം.

കാസര്‍കോട് പുതിയ ബസ്‌സ്റ്റാന്‍ഡ് പരിസരത്ത് ആരംഭിച്ച സമരം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. ഏരിയാകമ്മിറ്റി അംഗവും സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറിയുമായ ടി കെ രാജനാണ് നിരാഹാര സമരം നടത്തുന്നത്. യോഗത്തില്‍ കെ കുഞ്ഞിരാമന്‍ അധ്യക്ഷനായി. പി അപ്പുക്കുട്ടന്‍, കെ ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു. പി വി കുഞ്ഞമ്പു സ്വാഗതം പറഞ്ഞു. ചെര്‍ക്കളയില്‍ ടി എം എ കരീം ആരംഭിച്ച നിരാഹാരം ഏരിയാസെക്രട്ടറി വി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. പി ചന്തുക്കുട്ടി അധ്യക്ഷനായി. സി വി കൃഷ്ണന്‍, ബി ആര്‍ ഭാസ്‌കരന്‍, കളരി കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എ നാരായണന്‍ സ്വാഗതം പറഞ്ഞു.

ബേഡകം ഏരിയയില്‍ കുറ്റിക്കോലില്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി ഗോപിനാഥന്‍ നടത്തുന്ന നിരാഹാരം ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എ കെ ജോസ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗങ്ങളായ പി ദിവാകരന്‍, ടി അപ്പ, ഏരിയാ സെക്രട്ടറി സി ബാലന്‍, കെ എന്‍ രാജന്‍, കെ യു മേരി, എന്‍ ടി ലക്ഷ്മി എന്നിവര്‍ സംസാരിച്ചു. ടി ബാലന്‍ സ്വാഗതം പറഞ്ഞു. കുണ്ടംകുഴിയില്‍ ബേഡഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം അനന്തന്‍ നടത്തുന്ന നിരാഹാരം ജില്ലാ കമ്മിറ്റിയംഗം ടി അപ്പ ഉദ്ഘാടനം ചെയ്തു. ജയപുരം ദാമോദരന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍, ഏരിയാ സെക്രട്ടറി സി ബാലന്‍, ഇ പത്മാവതി, സി രാമചന്ദ്രന്‍, ചന്ദ്രന്‍, പി കെ ഗോപാലന്‍, കെ നാരായണന്‍ ഒയോലം, ജിതിന്‍ ഗോപി, പായം വിജയന്‍, ഇ മോഹനന്‍, എം സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. എ ദാമോദരന്‍ സ്വാഗതം പറഞ്ഞു.
ചെറുവത്തൂര്‍ ഏരിയയില്‍ ചെറുവത്തൂര്‍ ടൗണില്‍ കെ കണ്ണന്റെ നിരാഹാര സമരം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെ നാരായണന്‍ അധ്യക്ഷനായി. ടി വി ഗോവിന്ദന്‍, മുനമ്പത്ത് ഗോവിന്ദന്‍, മാധവന്‍ മണിയറ, വി ചന്ദ്രന്‍, കെ ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു. വെങ്ങാട്ട് കുഞ്ഞിരാമന്‍ സ്വാഗതം പറഞ്ഞു. ചീമേനി ടൗണില്‍ എം ബാലകൃഷ്ണന്റെ നിരാഹാരം ജില്ലാ കമ്മിറ്റിയംഗം ടി വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. കയനി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായി. എം അമ്പൂഞ്ഞി, കെ വി ഗംഗാധര വാര്യര്‍, കെ ബാലകൃഷ്ണന്‍, എം ശാന്ത എന്നിവര്‍ സംസാരിച്ചു. എം ശശിധരന്‍ സ്വാഗതം പറഞ്ഞു.

ഉദിനൂരില്‍ കെ മുരളി നടത്തുന്ന നിരാഹാരം ജില്ലാ കമ്മിറ്റി അംഗം വി പി ജാനകി ഉദ്ഘാടനം ചെയ്തു. പി കെ പവിത്രന്‍ അധ്യക്ഷനായി. എം വി കോമന്‍ നമ്പ്യാര്‍, കെ പി വത്സലന്‍, സി കുഞ്ഞികൃഷ്ണന്‍, പി സി സുബൈദ എന്നിവര്‍ സംസാരിച്ചു. കെ രാജന്‍ സ്വാഗതം പറഞ്ഞു.

മഞ്ചേശ്വരം ഏരിയയില്‍ അഞ്ചിടത്താണ് സമരം നടക്കുന്നത്. ഏരിയാസെക്രട്ടറി കെ ആര്‍ ജയാനന്ദ സമരം നടത്തുന്ന ഹൊസങ്കടിയില്‍ സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം. ചെയ്തു. കമലാക്ഷ അധ്യക്ഷനായി. ഇ പത്മാവതി, സി അഹമ്മദ്കുഞ്ഞി, ബി ചന്തപ്പ, എ അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. കെ യോഗീശ സ്വാഗതം പറഞ്ഞു. മജീര്‍പള്ളയില്‍ ശ്രീനിവാസഭണ്ഡാരി ആരംഭിച്ച ഉപവാസം കെ ചന്ദ്രഹാസഷെട്ടി ഉദ്ഘാടനം ചെയ്തു. ടി നവീന്‍കുമാര്‍ അധ്യക്ഷനായി. സി എച്ച് കുഞ്ഞമ്പു, എ അബൂബക്കര്‍, വി ദേവപ്പഷെട്ടി, എസ് രവീന്ദ്ര എന്നിവര്‍ സംസാരിച്ചു. ഡി ഭൂപ സ്വാഗതം പറഞ്ഞു. മീഞ്ചയില്‍ ബേബിഷെട്ടി ഉദ്ഘാടനം ചെയ്തു. എസ് സി അരവിന്ദയാണ് സമരം നടത്തുന്നത്.സദാശിവ റൈ അധ്യക്ഷനായി. ബാലപ്പ ബംഗേര, ഡി കമലാക്ഷ, ടി രാമചന്ദ്ര എന്നിവര്‍ സംസാരിച്ചു. അരവിന്ദ സ്വാഗതം പറഞ്ഞു.പൈവളിഗെയില്‍ കെ നാരായണ ഷെട്ടി ഉദ്ഘാടനം ചെയ്തു. അബ്ദുള്‍റസാഖ് ചിപ്പാറാണ് സമരം നടത്തുന്നത്. എസ് നാരായണഭട്ട് അധ്യക്ഷനായി. സി രാഘവന്‍, ബേബിഷെട്ടി അഹമ്മദ്ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു. പുരുഷോത്തമ ബെള്ളൂര്‍ സ്വാഗതം പറഞ്ഞു.ഉപ്പള കൈമ്പയില്‍ ഫാറൂഖ് ഷിറിയ നടത്തുന്ന സമരം എ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. കെ അലിക്കുഞ്ഞി അധ്യക്ഷനായി. ബി ലോക്‌നാഥ് സ്വാഗതം പറഞ്ഞു.

കുമ്പള ഏരിയയില്‍ കുമ്പളയില്‍ വി വാസു നടത്തുന്ന സമരം പി അപ്പുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. രാമചന്ദ്രഗട്ടി അധ്യക്ഷനായി. സുബ്രഹ്മണ്യന്‍, കീര്‍ത്തിജോസഫ് എന്നിവര്‍ സംസാരിച്ചു. സി പ്രസാദ്കുമാര്‍ സ്വാഗതം പറഞ്ഞു. ബദിയടുക്കയില്‍ പി രഘുദേവന്‍ ഉദ്ഘാടനം ചെയ്തു. എം പരമേശ്വരയാണ് സമരം നടത്തുന്നത്. വെങ്കിട്ട രമണ ഭട്ട് അധ്യക്ഷനായി. ജഗന്നാഥഷെട്ടി, എം മദന എന്നിവര്‍ സംസാരിച്ചു. പ്രകാശ് അമ്മണ്ണായ സ്വാഗതം പറഞ്ഞു. പെര്‍ളയില്‍ കെ രാമകൃഷ്ണ റൈ ആരംഭിച്ച നിരാഹരം എം രമാനാഥറൈ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഹനീഫ അധ്യക്ഷനായി. എം പുഷ്പ, ജി കൃഷ്ണനായ്ക് എന്നിവര്‍ സംസാരിച്ചു. അവിനാശ് സ്വാഗതം പറഞ്ഞു. പുത്തിഗെ കത്തീബ് നഗറില്‍ എം ശങ്കര്‍റൈയാണ് നിരാഹാരം നടത്തുന്നത്. സി എ സുബൈര്‍ ഉദ്ഘാടനം ചെയ്തു. പി ഇബ്രാഹിം അധ്യക്ഷനായി. കെ ശിവപ്പറൈ, കെ ബഷീര്‍, ഐ എം ഇസ്മയില്‍, വിട്ടല്‍റൈ എന്നിവര്‍ സംസാരിച്ചു. ഡി സുബ്ബണ്ണ ആള്‍വ സ്വാഗതം പറഞ്ഞു.

ഉദുമ ഏരിയയില്‍ പാലക്കുന്നില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബാലകൃഷ്ണനാണ് നിരാഹാരമിരിക്കുന്നത്. ഏരിയാ സെക്രട്ടറി കെ വി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. മധുമുതിയക്കാല്‍ അധ്യക്ഷനായി. വി ആര്‍ ഗംഗാധരന്‍ സ്വാഗതം പറഞ്ഞു. കെ സന്തോഷ്‌കുമാര്‍, എം കെ വിജയന്‍ എന്നിവര്‍ സംസാരിച്ചു. പെരിയാട്ടടുക്കത്ത് ജില്ലാ ലൈബ്രറി കണ്‍സില്‍ പ്രസിഡന്റ് പി വി കെ പനയാല്‍ ഉദ്ഘാടനം ചെയ്തു. എം കുമാരന്‍ അധ്യക്ഷനായി. പി മണിമോഹന്‍ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് കുന്നൂച്ചി കുഞ്ഞിരാമനാണ് നിരാഹാരമിരിക്കുന്നത്. സിനിമ ക്യാമറമാന്‍ ഉന്‍പല്‍ വി നായര്‍, ജെ പി രാമചന്ദ്ര, എ ബാലകൃഷ്ണന്‍, കെ വി ഭാസ്‌കരന്‍, എം കരുണാകരന്‍, എം എച്ച് ഹാരീസ്എന്നിവര്‍ സംസാരിച്ചു. കോളിയടുക്കത്ത് നിര്‍മാണത്തൊഴിലാളി യൂണിയന്‍(സിഐടിയു) ജില്ലാ സെക്രട്ടറി ടി നാരായണനാണ് സത്യാഗ്രഹം ഇരിക്കുന്നത്. ജില്ലാ കമ്മിറ്റിയംഗം കെ കണ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. എ നാരായണന്‍ നായര്‍ അധ്യക്ഷനായി. ഇ മനോജ്കുമാര്‍ സ്വാഗതം പറഞ്ഞു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍, ഇ കുഞ്ഞിക്കണ്ണന്‍, ചന്ദ്രന്‍ കൊക്കാല്‍ എന്നിവര്‍ സംസാരിച്ചു.

നീലേശ്വരം ഏരിയയില്‍ മടിക്കൈ അമ്പലത്തുകരയില്‍ ഏരിയാകമ്മിറ്റിയംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ മടത്തിനാട്ട് രാജന്‍ നടത്തുന്ന നിരാഹാരസമരം കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. എം രാജന്‍ അധ്യക്ഷനായി. കെ വി കുമാരന്‍, പി ബേബി, വി പ്രകാശന്‍, ശശീന്ദ്രന്‍ മടിക്കൈ എന്നിവര്‍ സംസാരിച്ചു. കെ നാരായണന്‍ സ്വാഗതം പറഞ്ഞു.
നീലേശ്വരം മാര്‍ക്കറ്റ് ജംങ്ഷനില്‍ ഏരിയാകമ്മിറ്റിയംഗവും നീലേശ്വരം നഗരസഭ' വൈസ് ചെയര്‍മാനുമായ ടി വി ശാന്തയുടെ നിരാഹാരം ജില്ലാ സെക്രട്ടറിയറ്റംഗം കെ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ പി രവീന്ദ്രന്‍ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം പി അമ്പാടി, കരുവക്കാല്‍ ദാമോദരന്‍, കെ രാഘവന്‍, കെ കുഞ്ഞിക്കണ്ണന്‍, പി രമേശന്‍, കെ വി കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കെ നാരായണന്‍ സ്വാഗതം പറഞ്ഞു.

കൊല്ലമ്പാറയില്‍ ഏരിയാകമ്മിറ്റിയംഗം എന്‍ കെ തമ്പാന്റെ നിരാഹാര സമരം ജില്ലാ കമ്മിറ്റിയംഗം കെ പി നാരായണന്‍ ഉദ്ഘാടനം ചെയ്തു. കെ ലക്ഷ്മണന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം കെ ബാലകൃഷ്ണന്‍, കെ ഭാസ്‌ക്കരന്‍, കെ വി കുഞ്ഞിരാമന്‍നായര്‍, പി വി ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. വി സുധാകരന്‍ സ്വാഗതം പറഞ്ഞു.
കാഞ്ഞങ്ങാട് എരിയയില്‍ പെരിയയില്‍ എരിയാകമ്മറ്റിയംഗം എം കുഞ്ഞമ്പുവാണ് നിരാഹാരമാരംഭിച്ചത്. ജില്ലാ സെക്രട്ടറിയറ്റംഗം പി രാഘവന്‍ ഉദ്ഘാടനം ചെയ്തു. ടി വി കരിയന്‍ അധ്യക്ഷനായി. പി കരുണാകരന്‍ എംപി, എം പൊക്ലന്‍, വി നാരായണന്‍, എന്‍ കൃഷ്ണന്‍, എന്‍ ബാലകൃഷ്ണന്‍, പി നാരായണി, ശാരദാ എസ് നായര്‍, പി നാരായണന്‍, എ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പി കൃഷ്ണന്‍ സ്വാഗതം പറഞ്ഞു. മഡിയനില്‍ എരിയാകമ്മറ്റിയംഗം ചെറാക്കോട്ട് കുഞ്ഞിക്കണ്ണനാന് നിരാഹാരം നടത്തുന്നത്. എ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി ദാമോദരന്‍ അധ്യക്ഷനായി. കാറ്റാടി കുമാരന്‍, പി കെ കണ്ണന്‍, എ വി സജ്ഞയന്‍, ശിവജി വെള്ളിക്കോത്ത്, ഒ കൃഷ്ണന്‍, ദേവിരവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. എം വി രാഘവന്‍, ദാമോദരന്‍ തണ്ണോട്ട് എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. മൂലക്കണ്ടം പ്രഭാകരന്‍ സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് ടൗണില്‍ നഗരസഭ കൗണ്‍സിലര്‍ രവീന്ദ്രന്‍ പുതുക്കൈയാണ് നിരാഹാരം ആരംഭിച്ചത്. ജില്ലാ സെക്രട്ടറിയറ്റംഗം പി രാഘവന്‍ ഉദ്ഘാടനം ചെയ്തു. ഡി വി അമ്പാടി അധ്യക്ഷനായി. കെ രാജ്‌മോഹന്‍, കെ വി ലക്ഷമി, പി നാരായണന്‍, ടി കുഞ്ഞിരാമന്‍, വി സുകുമാരന്‍, എ ദാമോദരന്‍, വി വി രമേശന്‍ എന്നിവര്‍ സംസാരിച്ചു. കെ വി രാഘവന്‍ സ്വാഗതം പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.