Latest News

വിദ്യാലയ പരിസരത്തെ കടകളില്‍ റെയ്ഡ്: പുകയില ഉത്പന്നങ്ങള്‍ പിടികൂടി

രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ വിദ്യാലയങ്ങളുടെ പരിസരത്തെ കടകളില്‍ ആരോഗ്യ പ്രവര്‍ത്തകരും പോലീസും നടത്തിയ റെയ്ഡില്‍ പുകയില ഉത്പന്നങ്ങള്‍ പിടികൂടി. പനത്തടി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പോലീസ്, ഗ്രാമപഞ്ചായത്തംഗങ്ങള്‍ എന്നിവരാണ് റെയ്ഡ് നടത്തിയത്. 

മുന്നറിയിപ്പ് ബോര്‍ഡില്ലാതെ പുകയില ഉത്പന്നങ്ങള്‍ വില്പന നടത്തിയ സ്ഥാപനങ്ങളില്‍നിന്നും പിഴ ഈടാക്കുകയും നിയമ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി കടയുടമകള്‍ക്ക് നോട്ടീസും നല്‍കി. പുകയില ഉത്പന്നങ്ങള്‍ അനധികൃതമായി സൂക്ഷിച്ചവര്‍ക്കെതിരെയും നടപടിയെടുത്തു. വിദ്യാലയ പരിസരത്തെ പുകയില പരസ്യങ്ങള്‍ നീക്കം ചെയ്തു.

മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. സുരേഷിന്റെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകരായ കെ. മോഹനന്‍, എ. വിമല, എന്‍. ഗോപകുമാര്‍, കെ. വിനോദ്, സതീശന്‍, ആനി തോമസ്, എം.വി. ശ്രീജിത്ത്, എഎസ്‌ഐ ഗംഗാധരന്‍, മധുസൂദനന്‍ എന്നിവരാണു പരിശോധന നടത്തിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.