സ്വാതന്ത്ര്യാനന്തരം കേരളത്തില്‍ മാത്രമാണ് മുസ്ലിംകള്‍ ലീഗിനൊപ്പം നിന്നത്. മറ്റു സംസ്ഥാനങ്ങളില്‍ അവര്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നു. ബി.ജെ.പിയുടെ ഹിന്ദു രാഷ്ട്ര വാദവും ന്യൂനപക്ഷ വിരുദ്ധ പ്രവര്‍ത്തനവും നേരിടാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞ മുസ്ലിം ജനവിഭാഗങ്ങള്‍ ആ പാര്‍ട്ടിയില്‍നിന്ന് അകലുകയാണ്. മലപ്പുറം ജില്ലക്കെതിരെ കേരളത്തില്‍ പദയാത്ര നടത്തിയവരാണ് കോണ്‍ഗ്രസുകാര്‍. ആ പ്രതിഷേധം അവഗണിച്ച് ഇ.എം.എസ് സര്‍ക്കാറാണ് മലപ്പുറം ജില്ല രൂപവത്കരിച്ചത്.
കമ്യൂണിസ്റ്റുകാര്‍ മതത്തിനോ ആരാധനാലയങ്ങള്‍ക്കോ എതിരല്ല. ആണെന്ന് പ്രചരിപ്പിക്കുന്നത് ചില നിക്ഷിപ്ത താല്‍പര്യക്കാരും മതമൗലികവാദികളുമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന എവിടെയും മതങ്ങള്‍ക്കെതിരായ നിലപാട് സ്വീകരിച്ചിട്ടില്ല. മുമ്പ് സോവിയറ്റ് യൂനിയനിലായാലും ഇപ്പോള്‍ ജനകീയ ചൈനയിലായാലും ആരാധനാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പള്ളികളിലും അമ്പലങ്ങളിലും പോകുന്ന പാവപ്പെട്ടവന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്.
മലബാറില്‍ മുമ്പ് പള്ളി നിര്‍മിക്കണമെങ്കില്‍ മദിരാശി സര്‍ക്കാറിന്‍െറ പ്രത്യേക അനുമതി വേണമായിരുന്നു.അത് എടുത്തുകളഞ്ഞത് ഇ.എം.എസ് മുഖ്യമന്ത്രിയായപ്പോഴാണ്. മുസ്ലിം ന്യൂനപക്ഷത്തിന്‍െറ ഉന്നതിക്കായി വിവിധ പദ്ധതികള്‍ നടപ്പാക്കിയത് ഇടതുപക്ഷ സര്‍ക്കാറുകളാണെന്ന് ചരിത്രം പരിശോധിച്ചാല്‍ ബോധ്യമാകും.
ഭൂപരിഷ്കരണത്തിന്‍െറ പ്രയോജനം മലബാറില്‍ കൂടുതലായും ലഭിച്ചത് മുസ്ലിംകള്‍ക്കാണ്. അതുവരെ
കുടിയാനായി കഴിഞ്ഞ ആയിരക്കണക്കിന് മുസ്ലിം കുടുംബങ്ങള്‍ ഭൂമിയുടെ അവകാശികളായി. ഗള്‍ഫ്
രാജ്യങ്ങളില്‍ തൊഴില്‍ കുടിയേറ്റം ആരംഭിച്ചപ്പോള്‍ മലബാറിലെ മുസ്ലിംകള്‍ക്ക് അവിടേക്ക് പോകാന്‍ കഴിഞ്ഞത് അവര്‍ ഭൂമിയുടെ അവകാശികളായി വരുമാനം വര്‍ധിച്ചതുകൊണ്ടാണ്.
കുടിയാനായി കഴിഞ്ഞ ആയിരക്കണക്കിന് മുസ്ലിം കുടുംബങ്ങള്‍ ഭൂമിയുടെ അവകാശികളായി. ഗള്‍ഫ്
രാജ്യങ്ങളില്‍ തൊഴില്‍ കുടിയേറ്റം ആരംഭിച്ചപ്പോള്‍ മലബാറിലെ മുസ്ലിംകള്‍ക്ക് അവിടേക്ക് പോകാന്‍ കഴിഞ്ഞത് അവര്‍ ഭൂമിയുടെ അവകാശികളായി വരുമാനം വര്‍ധിച്ചതുകൊണ്ടാണ്.
മുസ്ലിം വിഭാഗത്തിന്‍െറ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യംവെച്ചാണ് ഇ.എം.എസ് സര്‍ക്കാര്‍ മലപ്പുറം
ജില്ലയില്‍ കോഴിക്കോട് സര്‍വകലാശാല സ്ഥാപിച്ചത്. സെക്രട്ടറിയറ്റില്‍ ന്യൂനപക്ഷ സെല്‍
രൂപവത്കരിച്ചത് 2000ത്തില്‍ നായനാര്‍ സര്‍ക്കാറാണ്.
ജില്ലയില്‍ കോഴിക്കോട് സര്‍വകലാശാല സ്ഥാപിച്ചത്. സെക്രട്ടറിയറ്റില്‍ ന്യൂനപക്ഷ സെല്‍
രൂപവത്കരിച്ചത് 2000ത്തില്‍ നായനാര്‍ സര്‍ക്കാറാണ്.
ന്യൂനപക്ഷ വകുപ്പ് രൂപീകരിച്ചത് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറും. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്കോളര്‍ഷിപ് നടപ്പാക്കിയതും ഇടതുപക്ഷമാണ്. സച്ചാര്‍ കമീഷന്റെ അനുബന്ധമായി സംസ്ഥാനത്ത് നായനാര്‍ സര്‍ക്കാര്‍ പാലോളി മുഹമ്മദ്കുട്ടി ചെയര്‍മാനായി കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തിച്ചിരുന്നുവെന്ന് കോടിയേരി പറഞ്ഞു.
ബ്രിട്ടീഷുകാരും കോണ്‍ഗ്രസുകാരും മാപ്പിള ലഹളയായി ചിത്രീകരിച്ച 1921ലെ കലാപത്തെ സാമ്രാജ്യത്വ വിരുദ്ധ, ജന്മിത്വ വിരുദ്ധ കലാപമായി അംഗീകരിച്ച പ്രസ്ഥാനമാണ് സി.പി.എം. മലബാര്‍ കലാപത്തിന്‍െറ 25ാം വാര്‍ഷികത്തില്‍ കോഴിക്കോട് ചേര്‍ന്ന യോഗത്തില്‍ മലബാര്‍ കലാപത്തിന്‍െറ ആഹ്വാനവും താക്കീതുമെന്ന പ്രമേയം അംഗീകരിച്ച പാര്‍ട്ടിയാണിത്. ഇതുസംബന്ധിച്ച് ഇ.എം.എസ് എഴുതി പ്രസിദ്ധീകരിച്ച ലഘുലേഖ ബ്രിട്ടീഷ് സര്‍ക്കാര്‍ നിരോധിച്ചു. ഇതിനെക്കുറിച്ച് പിന്നീട് മുഖപ്രസംഗം എഴുതിയ ദേശാഭിമാനിയും നിരോധിച്ചു.
ബ്രിട്ടീഷുകാരുടെയും ജന്മിമാരുടെയും കൊടിയ ചൂഷണത്തില്‍ മനം മടുത്ത മുസ്ലിം
കര്‍ഷകര്‍ നടത്തിയ സമരമാണ് മലബാര്‍ കലാപം. ഈ സമരം പിന്നീട് ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോയത് കമ്യൂണിസ്റ്റുകാരാണ്.
കര്‍ഷകര്‍ നടത്തിയ സമരമാണ് മലബാര്‍ കലാപം. ഈ സമരം പിന്നീട് ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോയത് കമ്യൂണിസ്റ്റുകാരാണ്.
മതേതരത്വം വെല്ലുവിളിക്കപ്പെടുന്ന ഇക്കാലത്ത് ഇന്ത്യയുടെ സ്വാതന്ത്ര്യവും സാഹോദര്യവും സംരക്ഷിക്കുന്നതില്‍ ന്യൂനപഷങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനുള്ള ആര്‍.എസ്.എസിന്‍െറയും മുസ്ലിം രാഷ്ട്രം സ്ഥാപിക്കാനുള്ള തീവ്രവാദികളുടെയും ശ്രമത്തെ എതിര്‍ക്കാന്‍ അതത് മതങ്ങളില്‍പെട്ടവര്‍ ശക്തമായി രംഗത്ത് വരണം. മതേതര ശക്തികളുടെ ഏകോപനമാണ് ഉണ്ടാകേണ്ടത്.
ലോക്സഭാതെരഞ്ഞടുപ്പോടെ അതുണ്ടാവാനുള്ള സാഹചര്യമാണ് ഇന്ത്യയിലുള്ളതെന്ന് കോടിയരി പറഞ്ഞു.
പി. കരുണാകരന്‍ എം.പി അധ്യക്ഷത വഹിച്ചു. മുന്‍മന്ത്രി ടി.കെ. ഹംസ, എ.പി. അഹ്മദ് മലപ്പുറം,
നോവലിസ്റ്റ് സാറാ അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ സി.എച്ച്. കുഞ്ഞമ്പു സ്വാഗതം പറഞ്ഞു.
നായന്മാര്‍മൂലയില്‍ പന്തലില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത മുസ്ലിം സ്ത്രീകള്‍ക്കായി പ്രത്യേക സജ്ജീകരണം ഏര്‍പ്പെടുത്തിയിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment