കാസര്‍കോട്: ജില്ലയിലെ ആശുപത്രികളില്‍ ഗര്‍ഭസ്ഥശിശു ലിംഗ നിര്‍ണ്ണയ നിരോധന നിയമം കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാകളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന പി എന്‍ ഡി റ്റി യോഗം തീരുമാനിച്ചു.
യോഗത്തില്‍ ജില്ലാകളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു.
നിയമ പ്രകാരം ഏതൊരു ആശുപത്രിയിലും ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗം നിര്‍ണ്ണയിക്കാന്‍ പാടില്ല. ഇതു കര്‍ശനമായി തടയുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ആശുപത്രികളില്‍ ഒരേ സമയം മിന്നല്‍ പരിശോധന നടത്താന്‍ യോഗം തീരുമാനിച്ചു. സ്‌കാനിംഗ് നടത്തിയതിനു ശേഷം ഗര്‍ഭച്ചിദ്രം നടന്ന കേസുകള്‍ പി എന്‍ ഡി റ്റി സമിതി പ്രത്യേകം പരിശോധിക്കും.
ഗര്‍ഭിണികളുടെ സ്‌കാനിംഗ് യോഗ്യതയുളള സോണോളജിസ്റ്റ് അല്ലെങ്കില്‍ നിശ്ചിത പരിശീലനം ലഭിച്ച ഗൈനോക്കോളജിസ്റ്റ് തന്നെ ചെയ്യണം. പല ആശുപത്രികളിലും സ്‌കാനിംഗ് ചെയ്യാന്‍ നിശ്ചിത യോഗ്യത ഇല്ലാത്ത ഗൈനക്കോളജിസ്റ്റുകള്‍ സ്‌കാനിംഗ് ചെയ്യുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇത്തരം ഡോക്ടര്‍മാരെ കണ്ടെത്തി നടപടി എടുക്കാനും യോഗം തീരുമാനിച്ചു.
തൃക്കരിപ്പൂര്‍ ലൈഫ് കേയര്‍ ആശുപത്രി, കാഞ്ഞങ്ങാട് കാര്‍ഡിയോവിഷന്‍ എന്നീ ആശുപത്രികള്‍ക്ക് സ്‌കാനിംഗ് സ്ഥാപിക്കാനായി പി എന്‍ ഡി റ്റി സമിതി നേരത്തേ അനുമതി നല്‍കിയിരുന്നു. ഇതു കൂടാതെ വിദ്യാനഗര്‍ ചൈത്ര ഹോസ്പിറ്റലിനും സ്‌കാനിംഗ് സ്ഥാപിക്കാന്‍ യോഗം അനുമതി നല്‍കി. ഈ സ്ഥാപനങ്ങള്‍ക്ക് പി എന്‍ ഡി റ്റി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും.
ജില്ലയിലെ സോണോളജിസ്റ്റുകള്‍ക്കും ഗൈനക്കോളജിസ്റ്റുകള്‍ക്കും ഗര്‍ഭസ്ഥ ശിശു ലിംഗ നിര്‍ണ്ണയ നിരോധന നിയമത്തെക്കുറിച്ചു സെന്‍സിറ്റേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പി ഗോപിനാഥന്‍, ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ മുരളീധര കല്ലൂരായ, ജില്ലാ ഗവണ്‍മെന്റ് പ്ലീഡറും പപ്ലിക്ക് പ്രോസിക്യൂട്ടറുമായ സി ഷുക്കൂര്‍, ഡോ.ലൈസമ്മ, ഡോ.മിനി കെ ഉണ്ണി, ജില്ലാ മെഡിക്കല്‍ ഓഫീസ് സൂപ്രണ്ട് ഡോ.സുനിതാ നന്ദന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ കെ രാമചന്ദ്ര തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment