Latest News

ബുധനാഴ്ച കാസര്‍കോട്‌ ജില്ലയില്‍ നടത്താനിരുന്ന ബസ്‌ സമരം ഫെബ്രുവരി 12 ലേക്ക്‌ മാറ്റി

കാസര്‍കോട്‌ : ഓട്ടോ-ടാക്‌സി സമാന്തര സര്‍വ്വീസില്‍ പ്രതിഷേധിച്ച്‌ ബുധനാഴ്ച കാസര്‍കോട്‌ ജില്ലയില്‍ സ്വകാര്യ ബസ്‌ ഉടമകള്‍ നടത്താനിരുന്ന പണിമുടക്ക്‌ ഫെബ്രുവരി 12 ലേക്ക്‌ മാറ്റി വെച്ചു. 

പാരലല്‍ സര്‍വ്വീസിനെതിരെ ഹൈക്കോടതിയുടെ ഉത്തരവും ആര്‍ ടി ഒ യുടെ തീരുമാനവും നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ്‌ സ്വകാര്യ ബസ്‌ ഉടമകള്‍ ബുധനാഴ്ച സൂചനാ പണിമുടക്ക്‌ നടത്താന്‍ തീരുമാനിച്ചിരുന്നത്‌. പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന്‌ കളക്ടറേറ്റ്‌ ചേമ്പര്‍ ഹാളില്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ചയെ തുടര്‍ന്നാണ്‌ സമരം മാറ്റി വെച്ചത്‌. സമാന്തര സര്‍വ്വീസ്‌ നടത്തുന്ന ഓട്ടോ റിക്ഷകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന്‌ ബന്ധപ്പെട്ടവര്‍ ബസുടമകള്‍ക്ക്‌ ഉറപ്പു നല്‍കി. 

പാരലല്‍ സര്‍വ്വീസ്‌ നടത്തുന്ന ഓട്ടോറിക്ഷ-ടാക്‌സി ഉള്‍പ്പെടെയുള്ള വാഹനങ്ങളെ പോലീസ്‌ പിടികൂടി 5,000 രൂപ പിഴ ഈടാക്കുകയും പരാതി സംബന്ധിച്ച്‌ റിപ്പോര്‍ട്ട്‌ ആര്‍ ടി ഒ ക്ക്‌ കൈമാറുകയും ചെയ്യും. പരാതി പിന്നീട്‌ ആര്‍ ടി ഒ ക്ക്‌ കൈമാറുകയും ആര്‍ ടി ഒ ലൈസന്‍സ്‌ റദ്ദാക്കുന്നത്‌ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുകയും പെര്‍മ്മിറ്റ്‌ റദ്ദാക്കുന്നതിന്‌ ആര്‍ ടി ഒ ബോര്‍ഡിന്‌ കൈമാറുകയും ചെയ്യാനും തീരുമാനമായി.

ഈ തീരുമാനങ്ങള്‍ നടപ്പിലായില്ലെങ്കില്‍ ഫെബ്രുവരി 12 ന്‌ സമരം നടത്തുമെന്ന്‌ ബസ്‌ ഓണേഴ്‌സ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

ജില്ലാ കളക്ടര്‍ പി എസ്‌ മുഹമ്മദ്‌ സഗീര്‍, ഡെപ്യൂട്ടി കളക്ടര്‍ ദേവീദാസ്‌, ജില്ലാ പോലീസ്‌ മേധാവി തോംസണ്‍ ജോസ്‌, ആര്‍ ടി ഒ എല്‍ദോ, ബസ്‌ ഓണേഴ്‌സ്‌ ഭാരവാഹികള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Bus Strike, Kasargod

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.