കാസര്‍കോട് ജില്ലയില്‍ 50 കേന്ദ്രങ്ങളിലാണ് കഴിഞ്ഞ നാല് ദിവസമായി നിരാഹാര സമരം നടത്തിവന്നത്. ഒരു മണ്ഡലത്തില്‍ 10 വീതം സ്ഥലങ്ങളിലായി സംസ്ഥാനത്ത് 1,400 കേന്ദ്രങ്ങളിലായിരുന്നു സമരം. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സി.ഐ.ടി.യു. നേതാവ് ടി.കെ. രാജന് നടത്തിവന്ന സമരം എം.പി. പി. കരുണാകരന് നാരങ്ങാനീര് നല്കി അവസാനിപ്പിച്ചു. നേതാക്കളായ എം. സുമതി, കെ. ഭാസ്ക്കരന്‍, കെ. കുഞ്ഞിരാമന്, കെ.യു. മേരി തുടങ്ങിയവര്‍ സംബന്ധിച്ചു.
പാലക്കുന്നില്‍ നിരാഹാരം നടത്തിയ ഉദുമ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് കെ.വി ബാലകൃഷ്ണന് ആശുപത്രിയില്‍ പ്രവേശിച്ചതിനാല്‍ സി.പി.എം ഏരിയ കമ്മിററി അംഗം കെ. സന്തോഷ് കുമാറാണ് ശനിയാഴ്ച നിരാഹാരം ആരംഭിച്ചത്.
സമരം അവസാനിപ്പിച്ചതിനാല്‍ പാലക്കുന്ന് ടൗണില്‍ പ്രകടനവും യോഗവും നടത്തി.
ടി.കെ. അഹമ്മദ്ഷാഫി അധ്യക്ഷനായി. മധു മുതിയക്കാല്‍ സംസാരിച്ചു. വി.ആര് ഗംഗാധരന് സ്വാഗതം പറഞ്ഞു.
സമരം അവസാനിപ്പിച്ചതിനാല്‍ പാലക്കുന്ന് ടൗണില്‍ പ്രകടനവും യോഗവും നടത്തി.
ടി.കെ. അഹമ്മദ്ഷാഫി അധ്യക്ഷനായി. മധു മുതിയക്കാല്‍ സംസാരിച്ചു. വി.ആര് ഗംഗാധരന് സ്വാഗതം പറഞ്ഞു.
പെരിയാട്ടടുക്കത്ത് എ. ബാലകൃഷ്ണന് അധ്യക്ഷനായി. കെ.കുഞ്ഞിരാമന് എം.എല്‍എ, ഇ. ചന്ദ്രശേഖരന് എം.എല്‍എ, എം കുമാരന്, കെ. മണികണ്ഠന്, മാധവന്, പി. മണിമോഹന്‍ എന്നിവര്‍ സംസാരിച്ചു.
അജയന് പനയാല്‍ സ്വാഗതം പറഞ്ഞു. നിരാഹരം നടത്തിയ പളളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കുന്നൂച്ചി കുഞ്ഞിരാമന് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം സമരം അവസാനിപ്പിച്ച് പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡണ്ടും ഉദുമ ഏരിയ കമ്മിററി അംഗവുമായ പി.കെ. അബ്ദുല്ലയാണ് നിരാഹരം തുടങ്ങിയിരുന്നത്.

കോളിയടുക്കത്ത് എ. നാരായണന് നായര്‍ അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ.വി. കുഞ്ഞിരാമന്, കൊട്ടറ വാസുദേവന്‍, ചന്ദ്രന് കൊക്കാല്‍, ഇ കുഞ്ഞിക്കണ്ണന്, നിരാഹാരം ഇരുന്ന ടി. നാരായണന്, എന്നിവര്‍ സംസാരിച്ചു. ഇ. മനോജ് കുമാര്‍ സ്വാഗതം പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News
No comments:
Post a Comment