Latest News

സുനന്ദയുടേത് അസ്വഭാവികമരണം : ഡോക്ടര്‍മാര്‍

ന്യൂഡല്‍ഹി : കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദപുഷ്‌കറിന്റേത് പെട്ടുന്നുണ്ടായ അസ്വഭാവികമരണമാണെന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ എയിംസ് ആസ്പത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. സുനന്ദയുടെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നതായും പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ സംഘത്തലവന്‍ ഡോ. സുധീര്‍ കുമാര്‍ മിശ്ര അറിയിച്ചു.

മുറിവുകളുടെയും ക്ഷതങ്ങളുടെയും എണ്ണമല്ല, ഗൗരവമാണ് പരിഗണിക്കേണ്ടത്. അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ല. ആന്തരികാവയവങ്ങള്‍ പരിശോധനക്കായി എടുത്തിട്ടുണ്ട്. രാസപരിശോധനാറിപ്പോര്‍ട്ടുകള്‍ കൂടി ലഭിച്ചശേഷം രണ്ട് ദിവസത്തനകം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

സുനന്ദ പുഷ്‌കറി ന്റെ മൃതദേഹം വൈകീട്ട് നാലരയ്ക്ക് ശേഷം ന്യൂഡല്‍ഹി ലോധി റോഡിലെ ശ്മശാനത്തില്‍ സംസ്‌കരിക്കും. ചിതാഭസ്മം കേരളത്തിലും കശ്മീരിലും നിമജ്ഞനം ചെയ്യും. വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് ന്യൂഡല്‍ഹിയിലെ ലീല പാലസ് ഹോട്ടലിലെ മുറിയില്‍ സുനന്ദപുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശശി തരൂരിന് പാകിസ്താന്‍ മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായി ബന്ധമുണ്ടെന്ന വിവാദമുണ്ടായി രണ്ടുദിവസത്തിനുശേഷമാണ് മരണം. എ.ഐ. സി.സി. സമ്മേളനം ഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് സംഭവം. ശശി തരൂര്‍ സമ്മേളനസ്ഥലത്ത് സജീവമായുണ്ടായിരുന്നു. സമ്മേളനം കഴിഞ്ഞ് തിരിച്ചെത്തിയ തരൂര്‍ തന്നെയാണ് രാത്രിയോടെ പോലീസില്‍ വിവരമറിയിച്ചത്. വൈകിട്ട് ഹോട്ടല്‍ മുറിയിലെത്തിയപ്പോള്‍ സുനന്ദ ഉറക്കമാണെന്നാണ് കരുതിയിരുന്നത്. പിന്നീടാണ് ഡോക്ടറെയും പോലീസിനെയും വിവരമറിയിച്ചതെന്ന് ശശി തരൂര്‍ പോലീസിനോട് വിശദീകരിച്ചിരുന്നു.

എന്നാല്‍ ഹോട്ടല്‍ അധികൃതര്‍ നല്കുന്ന മൊഴി വ്യത്യസ്ഥമായത് ദുരൂഹതയുണര്‍ത്തുന്നുണ്ട്. രാത്രി ഏഴരയോടെ ഹൗസ് കീപ്പിങ് വിഭാഗം മുറി വൃത്തിയാക്കാനെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് ഇവര്‍ നല്കിയിരിക്കുന്ന മൊഴി. ശശി തരൂരും അദ്ദേഹത്തിന്റെ സ്റ്റാഫും നല്‍കിയ മൊഴിയില്‍ നിന്നും ഇത് വ്യത്യസ്ഥമായതാണ് ദുരൂഹതയുണര്‍ത്തുന്നത്.

കുറച്ചുദിവസമായി അസുഖബാധിതയായിരുന്നു. ജമ്മു കശ്മീരിലെ ബോമൈ സ്വദേശിനിയാണ് സുനന്ദ. ദുബായില്‍ റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന അവര്‍ മുന്നുവര്‍ഷം മുമ്പാണ് തരൂരിനെ വിവാഹം ചെയ്തത്. വിവാഹ ശേഷം സുനന്ദയുമായി ബന്ധപ്പെട്ട നിരവധി വിവാദങ്ങളില്‍ ശശി തരൂര്‍ കുടുങ്ങിയിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.