തിങ്കളാഴ്ച വൈകുന്നേരം ചന്ദ്രഗിരി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പരിസരത്തു വെച്ചാണ് സംഭവം. മേല്‍പ്പറയിലും പരിസരത്തും കുട്ടികള്‍ക്ക് കഞ്ചാവ് എത്തിക്കുന്ന വിവരം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ തന്ത്രത്തില്‍ ഇവരെ വിളിച്ചു വരുത്തി പിടികൂടുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയും കൈമാറുകയുമായിരുന്നു. നാട്ടുകാരും പോലീസും ചേര്‍ന്ന് ഇവരുടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ കഞ്ചാവ് പായ്ക്കററുകള്‍ കണ്ടെത്തി.
പകല്‍ സമയങ്ങളില്‍ മണലെടുപ്പ് തൊഴിലുമായി ബന്ധപ്പെട്ട് മുരുകന്‍ പ്രവര്‍ത്തിക്കാറുണ്ട്. ഇതിനിടയിലുള്ള സമയത്താണ് ഇയാള്‍ സ്‌കൂള്‍ പരിസരം കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്നത്. ഇവര്‍ അറസ്റ്റിലായതോടെ കാസര്‍കോടും പരിസര പ്രദേശങ്ങളിലും കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിക്കുമെന്നാണ് പോലീസ് നിഗമനം. ഇരുവരേയും ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

കല്ലട്ര മാഹിന്‍ ഹാജി, അബ്ദുല്ല ഹുസൈന്‍, അന്‍വര്‍ കോളിയടുക്കം, ഇഖ്ബാല്‍, അഫ്‌സല്‍, സി.ആര്‍ കടവത്ത് നാസര്‍ ഡിഗോ തുടങ്ങിയവരുടെ നേതൃത്വത്തിലുളള നാട്ടുകാരാണ് കഞ്ചാവ് വില്‍പ്പനക്കരെ കെണിയില്‍ വിഴ്ത്തിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment