കാസര്‍കോട്: എസ്.ബി.ഐ. ബാങ്ക് അധികൃതരുടെ അനാസ്ഥമൂലം വായ്പയെടുത്ത കുടുംബശ്രീ അംഗങ്ങളുടെ പട്ടയം തടഞ്ഞുവെച്ചതിനെതിരെ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും സി.ഡി.എസ്. മെമ്പര്‍മാരും ബാങ്കിന് മുന്നില്‍ ധര്‍ണ നടത്തി.
ബദിയടുക്ക ഗ്രാമപഞ്ചായത്ത് ഭരണസമിതിയാണ് കാസര്‍കോട് എസ്.ബി.ഐ. ബ്രാഞ്ചിനുമുന്നില്‍ ധര്‍ണ സംഘടിപ്പിച്ചത്. ധര്‍ണ പഞ്ചായത്ത് പ്രസിഡന്റ് സുധാ ജയറാം ഉദ്ഘാടനം ചെയ്തു. ബദിയടുക്ക ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. നേതൃത്വത്തില്‍ 2005ല്‍ നടപ്പിലാക്കിയ ഭവനശ്രീ ഭവന നിര്‍മാണ പദ്ധതിയുടെ ഗുണഭോക്തക്കളുടെ പട്ടയമാണ് ബാങ്ക് തടഞ്ഞുവെച്ചത്.
സംസ്ഥാന കുടുംബശ്രീ മിഷന്‍ ആവിഷ്‌ക്കരിച്ച പദ്ധതിവഴി 62 ഗുണഭോക്താക്കള്‍ 24,05,000 രൂപ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാസര്‍കോട് ശാഖയില്‍ നിന്നും വായ്പയെടുത്തിരുന്നു. ഗുണഭോക്താക്കള്‍ക്കുണ്ടാകുന്ന കടബാധ്യത തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ഏറ്റെടുക്കുകയും 2010 ജൂണ്‍ 30ന് കടബാധ്യതയുടെ കണക്ക് അറിയിക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബാധ്യതയുടെ കണക്ക് സമര്‍പിച്ചപ്പോള്‍ കണക്ക് കൂട്ടുന്നതില്‍ സംഭവിച്ച സാങ്കേതിക പിഴവിനെതുടര്‍ന്ന് തുക കുറച്ചാണ് കാണിച്ചത്. കടബാധ്യത സര്‍ക്കാര്‍ ഇതിനിടയില്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ബാങ്ക് പിഴവ് തിരിച്ചറിഞ്ഞതിനെതുടര്‍ന്ന് കടബാധ്യത മുഴുവന്‍ അടക്കാത്തതിന്റെ പേരില്‍ ഗുണഭോക്തക്കളുടെ പട്ടയം നല്‍കാതെ തടഞ്ഞുവെക്കുകയായിരുന്നു. ഇതില്‍ 14 പേര്‍ നേരത്തെ തന്നെ ബാധ്യത അടച്ചുതീര്‍ത്തിരുന്നു. അവശേഷിക്കുന്ന 48 പേര്‍ക്ക് ഇതുവരെ ബാങ്കില്‍ നിന്നും പട്ടയം തിരികെ ലഭിച്ചിട്ടില്ല.
പ്രശ്‌നം പരിഹരിക്കുന്നതിന് സംസ്ഥാന കുടുംബശ്രീ മിഷനും സര്‍ക്കാരും ബാങ്ക് അധികൃതരുമായി ചര്‍ചകളും നടത്തിയിരുന്നുവെങ്കിലും തീരുമാനം നീണ്ടുപോവുകയാണ്. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലും ഈ പ്രശ്‌നം പഞ്ചായത്ത് ഭരണസമിതി ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ പ്രശ്ത്തില്‍ ഭരണസമിതിക്കെതിരെ മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകളാണ് വരുന്നതെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
വൈസ് പ്രസിന്റ് കെ.എന്‍. കൃഷ്ണഭട്ട് അധ്യക്ഷത വഹിച്ചു. മാഹിന്‍ കേളോട്ട് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മെമ്പര്‍മാരായ മഹേഷ്, അന്‍വര്‍ ഒസോണ്‍, ഹമീദ് പള്ളത്തടുക്ക, മഞ്ചുനാഥ, അബ്ദുര്‍ റഹ് മാന്‍ കുഞ്ചാര്‍, ജയശ്രീ, സൗമ്യ മഹേഷ്, ഭാര്‍ഗവി, രേഷ്മ തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, SBI Bank.
No comments:
Post a Comment