തിരുവനന്തപുരം: സോളാര്‍ കേസിലെ പ്രതികളായ സരിത എസ്. നായരും ബിജു രാധാകൃഷ്ണനും തട്ടിപ്പിലൂടെ സ്വന്തമാക്കിയ തുക ചിലവിട്ടതിന്റെ വിശദമായ കണക്ക് പുറത്തായി. കേസ് അന്വേഷിച്ച പോലീസാണ് ഈ കണക്കുകള്‍ കോടതിയില്‍ സമര്‍പ്പിച്ചത്.
പോലീസ് നല്കിയ കണക്കനുസരിച്ച് ഇരുവരും ചേര്‍ന്ന് ആറു കോടിയുടെ തട്ടിപ്പാണ് നടത്തിയത്. ഇതില്‍ 5 കോടി 52 ലക്ഷം രൂപ ഇവര്‍ ചിലവിട്ടു. ചിലവായ തുകയുടെ വിശദമായ വിവരങ്ങളും പോലീസ് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലുണ്ട്.

ഇതനുസരിച്ച് സരിത സാരി വാങ്ങാന്‍ 13 ലക്ഷം രൂപയും മൂന്ന് വര്‍ഷത്തെ വീട്ടുചെലവിന് ഇരുപത് ലക്ഷം രൂപയും മൂന്ന് ദിവസത്തെ ഊട്ടിയാത്രയ്ക്ക് അഞ്ച് ലക്ഷം രൂപയും ടീം സോളാറിന്റെ പരസ്യത്തിനായി 25 ലക്ഷം രൂപയും നക്ഷത്ര ഹോട്ടലിലെ താമസത്തിന് ആറ് ലക്ഷം രൂപയും പരിസ്ഥിതി അവാര്‍ഡിന് പത്ത് ലക്ഷം രൂപയും ചിലവിട്ടപ്പോള്‍ പലപ്പോഴായി സിനിമാ താരങ്ങള്‍ക്ക് ഇരുപത് ലക്ഷം രൂപ നല്കി. ഇതിന് പുറമെ നടി ശാലു മേനോന് വീട് നിര്‍മിക്കാന്‍ ബിജു രാധാകൃഷ്ണന് ഒരു കോടി 20 ലക്ഷം രൂപയും നല്കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Soalar Case, Court
No comments:
Post a Comment