Latest News

പൊ​ലീ​സ് ​എ​ന്ന​ ​വ്യാ​ജേ​ന​ പീഡനശ്രമം: ​അന്പതോളം അന്യസംസ്ഥാനക്കാര്‍ കസ്റ്റഡിയില്‍

ആ​ലു​വ​:​ ​ആ​ലു​വ​ ​റെ​യി​ല്‍വേ​ ​പ്ളാ​റ്റ്ഫോ​മി​ല്‍ ഒ​റീ​സ​ ​സ്വ​ദേ​ശി​നി​യെ​ ​പൊ​ലീ​സ് ​എ​ന്ന​ ​വ്യാ​ജേ​ന​ ​ലൈം​ഗി​ക​മാ​യി​ ​പീ​ഡി​പ്പി​ക്കാ​ന്‍ ​ശ്ര​മി​ച്ച​ ​സംഭവത്തില്‍ അന്പതോളം അന്യ സംസ്ഥാനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. പീഡിപ്പിക്കാൻ ശ്രമിച്ച ര​ണ്ടം​ഗ​ ​സം​ഘ​മെ​ത്തി​യ​ത് ​വെ​ള്ള​ ​നി​റ​ത്തി​ലു​ള്ള​ ​കാ​റി​ലാ​ണെ​ന്ന് ​വ്യ​ക്ത​മാ​യി.​ ​ഹി​ന്ദി​ ​മാ​ത്രം​ ​സം​സാ​രി​ച്ച​ ​ഇ​വ​രെ​ ​സം​ബ​ന്ധി​ച്ച് ​മ​റ്റ് ​സൂ​ച​ന​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടില്ല. കാര്‍ കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്.

സംഭവസമയം ഒറീസ സ്വദേശിനിയായ യുവതിയും ഭ​ർ​ത്താ​വ് സുനിലും​ ​അ​നു​ജ​ത്തി​ ​ദ​യി​മ​ന്തി​യു​മാ​ണ് ​കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​തെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​മാ​റ​ന്പി​ള്ളി​യി​ലെ​ ​ഒ​രു​ ​സ്വ​കാ​ര്യ​ ​പ്ളൈ​വു​ഡ് ​ക​ന്പ​നി​യി​ല്‍ ​തൊ​ഴി​ലാ​ളി​യാ​യ​ സു​നി​ലും​ ​കോ​ഴി​ക്കോ​ട് ​ഒ​രു​ ​കോ​ൺ​വെ​ന്റി​ല്‍ അ​ടു​ക്ക​ള​ ​ജോ​ലി​ക്ക് ​നി​ല്‍ക്കു​ന്ന​ ​യു​വ​തി​യും​ ​സ​ഹോ​ദ​രി​യും​ ​ക്രി​സ്മ​സ് ​അ​വ​ധി​ക്ക് ​നാ​ട്ടി​ല്‍ ​പോ​യ​ ​ശേ​ഷം​ ​വ്യാ​ഴാ​ഴ്ച്ച​യാ​ണ് ​തി​രി​ച്ചെ​ത്തി​യ​ത്.​ ​അ​ന്ന് ​മാ​റ​ന്പി​ള്ളി​യി​ലെ​ ​ക്വാ​ര്‍ട്ടേ​ഴ്സി​ല്‍ മൂ​വ​രും​ ​ത​ങ്ങി.​ ​ശ​നി​യാ​ഴ്ച്ച​ ​പു​ല​ർ​ച്ചെ​യു​ള്ള​ ​ട്രെ​യി​നി​ല്‍ കോ​ഴി​ക്കോ​ട്ടേ​ക്ക് ​പോ​കാ​ന്‍ ​മൂ​വ​രും​ ​തലേന്ന് ​രാ​ത്രി​ 11​ഓടെയാണ് ​റെ​യി​ല്‍വേ​ ​സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്.

ടാ​ക്സി​ ​സ്റ്റാ​ന്റി​നോ​ട് ​ചേ​ര്‍ന്ന് ​ഇ​വ​ർ​ ​നി​ല്‍ക്കു​ന്പോ​ള്‍ ​വെ​ള്ള​ ​കാ​റി​ലെ​ത്തി​യ​ ​ര​ണ്ടം​ഗ​സം​ഘം​ ​പൊ​ലീ​സാ​ണെ​ന്ന് ​പ​റ​ഞ്ഞ് ​തി​രി​ച്ച​റി​യ​ല്‍ ​കാ​ര്‍ഡ് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ഇ​ത് ​വാ​ങ്ങി​യ​ ​ശേ​ഷം​ ​സ്റ്റേ​ഷ​നി​ലേ​ക്കെ​ന്നും​ ​പ​റ​ഞ്ഞ് ​മൂ​വ​രെ​യും​ ​ര​ണ്ടാം​ ​ന​ന്പ​ര്‍ ​പ്ളാ​റ്റ് ​ഫോ​മി​ന്റെ​ ​തെ​ക്കേ​ ​അ​റ്റ​ത്തെ​ത്തി​ച്ചു.​ ​വെ​ളി​ച്ചം​ ​കു​റ​ഞ്ഞ​ ​ഭാ​ഗ​ത്തെ​ത്തി​യ​പ്പോ​ൾ​ ​ഒ​രാ​ൾ​ ​യു​വ​തി​യെ​ ​പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.​ ​ത​ട​യാ​ന്‍ ശ്ര​മി​ച്ച​ ​സു​നി​ലി​നെ​യും​ ​ദ​യി​മ​ന്തി​യെ​യും​ ​ര​ണ്ടാ​മ​ന്‍ ​ആ​ക്ര​മി​ച്ചു. ഇ​തി​നി​ടെ​ ​ദ​യി​മ​ന്തി​ ​ഓ​ടി​പ്പോ​യി​ ​ആ​ര്‍.​പി.​എ​ഫി​നെ​ ​അ​റി​യി​ച്ചു.​ ​ആ​ര്‍.​പി.​എ​ഫ് ​എ​ത്തും​മു​ന്പ് ​പ്ര​തി​ക​ൾ​ ​കാ​റി​ൽ​ ​ക​യ​റി​ ​ര​ക്ഷ​പ്പെ​ട്ടു.​ ​​പ്ര​തി​ക​ളെ​ ​സം​ബ​ന്ധി​ച്ച് ​പീ​ഡ​ന​ത്തി​നി​ര​യാ​യ​വ​ർ​ ​ന​ൽ​കി​യ​ ​വി​വ​രം​ ഭാഷ പ്രശ്നമായതിനാൽ ​പൊ​ലീ​സി​ന് ​മ​ന​സി​ലാ​ക്കാ​നാ​വാ​തി​രു​ന്ന​ത് ​പ്ര​തി​ക​ൾ​ക്ക് ​സ​ഹാ​യ​മാ​യി.

സു​നി​ലി​ന്റെ​ ​ബ​ന്ധു​വായ യുവാവിനും​ ​മാ​റ​ന്പി​ള്ളി​യി​ല്‍ ​ജോ​ലി​യു​ണ്ട്.​ ​തി​രു​വ​ന​ന്ത​പു​രം​ ​സ്വ​ദേ​ശി​നി​യാ​ണ് ​ഇ​യാ​ളു​ടെ​ ​ഭാ​ര്യ.​ ​ഇ​വ​ർ​ ​ഞായറാഴ്ച ആ​ശു​പ​ത്രി​യി​ലെ​ത്തി​ ​പീ​ഡ​ന​ത്തി​നി​ര​യാ​യ​ ​യു​വ​തി​യി​ല്‍ ​നി​ന്നും​ ​സുനില്‍ നി​ന്നും​ ​കാ​ര്യ​ങ്ങ​ൾ​ ​ചോ​ദി​ച്ച​റി​ഞ്ഞ​ശേ​ഷം​ ​പൊ​ലീ​സി​നെ​ ​അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​ ​പ്ര​തി​ക​ള്‍ക്കാ​യി​ ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണം​ ​ഊ​ര്‍ജി​ത​മാ​ക്കി​യ​താ​യി​ ​സി.​ഐ​ ​ബി.​ ​ഹ​രി​കു​മാ​ര്‍ ​പ​റ​ഞ്ഞു.​ ​ഇ​തി​നി​ടെ​ ​പീ​ഡ​ന​ത്തി​നി​ര​യാ​യ​ ​യു​വ​തി​യ്ക്ക് ​ആ​ലു​വ​ ​ജി​ല്ലാ​ ​ആ​ശു​പ​ത്രി​ ​അ​ധി​കൃ​ത​ര്‍  ​മ​തി​യാ​യ​ ​ചി​കി​ത്സ​ ​ന​ൽ​കി​യി​ല്ലെ​ന്നും​ ​മ​ര്‍ദ്ദ​ന​മേ​റ്റ​ ​ഭ​ര്‍ത്താ​വി​നെ​യും​ ​അ​നു​ജ​ത്തി​യെ​യും​ ​പൊ​ലീ​സ് ​ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​ല്ലെ​ന്നും​ ​ആ​ക്ഷേ​പ​മു​ണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rape Attempt, Police, Case, Custody

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.