തൃശൂര്‍: വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി തന്നെ വേട്ടയാടുന്നതായി വീഗാലാന്‍ഡില്‍ നിന്നും വീണു പരിക്കേറ്റ വിജേഷ് വിജയന്‍. തന്റെ അപകട വിവരങ്ങളെക്കുറിച്ചുള്ള പച്ചക്കള്ളമാണ് അദ്ദേഹം ഫേസ്ബുക്കിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുന്നതെന്ന് വിജേഷ് പറഞ്ഞു.
കാരുണ്യത്തിന്റെ പേരില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ ചിറ്റിലപ്പിള്ളി കാണിക്കുന്ന വ്യഗ്രത കണ്ടപ്പോഴാണ് തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞത്. എന്നാല്‍ തനിക്ക് സഹായം വാഗ്ദാനം ചെയ്ത് കബളിപ്പിച്ച ചിറ്റിലപ്പിള്ളി കള്ളപ്രചരണം വഴി വേട്ടയാടുകയാണെന്നും ഇത് ഏറെ മാനസിക പ്രയാസമുണ്ടാക്കുന്നതായും വിജേഷ് പറയുന്നു.
2002 ഡിസംബര്‍ 22നാണ് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള വീഗാലാന്‍ഡിലെ ബക്കറ്റ്ഷവറില്‍ വീണ് വിജേഷിന് പരിക്കു പറ്റിയത്. പ്രാഥമികചികിത്സാ സൗകര്യങ്ങള്‍ വീഗാലാന്‍ഡിലുണ്ടായിരുന്നില്ല. തൃശൂര്‍ ജൂബിലിമിഷന്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും നട്ടെല്ലില്‍രക്തം കട്ടപിടിച്ചു. കഴുത്തിനു താഴെ തളര്‍ന്നു. പ്രാഥമിക ചികിത്സ നല്‍കിയിരുന്നെങ്കില്‍ വിജേഷിന്റെ അപകടത്തിന്‍ വ്യാപ്തി നാലിലൊന്നായി ചുരുങ്ങുമായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
അപകടത്തിനുശേഷം ആശുപത്രിയിലെത്തിയ വീഗാലാന്‍ഡ് അധികൃതര്‍ വിജേഷിന്റെ അച്ഛനും അമ്മയ്ക്കും മുഴുവന്‍ ചികിത്സാസഹായവും വാഗ്ദാനംചെയ്തു. 50,000 രൂപയും നല്‍കി. അര്‍ദ്ധബോധാവസ്ഥയിലായിരുന്ന വിജേഷിന്റെ വിരലടയാളവും എടുത്തു.
പിന്നീട് നിരവധി തവണ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയെ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം തിരിഞ്ഞുനോക്കിയില്ലെന്ന് വിജേഷ് പറഞ്ഞു. 23 ലക്ഷത്തോളം രൂപ ഇപ്പോള്‍ ചികിത്സാചെലവിനായി. സംഭവം വാര്‍ത്തയായതോടെ നിരവധി പേര്‍ വിജേഷിനെ സഹായിക്കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Vijesh Vijayan, Kochouseph

No comments:
Post a Comment